Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹോദരിയെ പീഡിപ്പിച്ചതിന് സഹോദരന്‍ അറസ്റില്‍

കാസര്‍കോട്: സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ സഹോദരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ സഹോദരന്‍ ബന്തടുക്ക മാവിലാങ്കോട്ടെ എന്‍.ജനാര്‍ദ്ദന ഗൗഡ(23)യെ ആദൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.പി.നാരായണന്‍ അറസ്റു ചെയ്തു.

ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന പതിനാലുകാരിയെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് മറ്റൊരു സഹോദരനായ മാവിലങ്കോട്ടെ ജയനാണ് ബേഡകം പൊലീസില്‍ പരാതി നല്കിയത്.

മാവിലങ്കോട്ടെ വീട്ടില്‍ അമ്മയും അച്ഛനും അഞ്ചു മക്കളും ഒരുമിച്ചാണ് താമസിച്ചിരുന്നത്. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിയും അച്ഛനും അമ്മയും ഉള്‍പ്പടെയുള്ള വീട്ടുകാര്‍ സ്ഥലം വിട്ടുപോയി എന്ന് പൊലീസ് പറഞ്ഞു.

വയറുവേദനയെന്നു പറഞ്ഞ് പെണ്‍കുട്ടിയെ ജനാര്‍ദ്ദനന്‍ മൂന്നാഴ്ച മുമ്പ് ബന്തടുക്കയിലെ സ്വകാര്യ ഡോക്ടറെ കാണിച്ചിരുന്നു. അടിവയര്‍ വീര്‍ത്ത നിലയില്‍ കാണപ്പെട്ട പെണ്‍കുട്ടിയെ ഗൈനക്കോളജിസ്റിനെ കാണിക്കാന്‍ നിര്‍ദ്ദേശിച്ച് ആ ഡോക്ടര്‍ പറഞ്ഞുവിടുകയായിരുന്നു.

ഡോക്ടറെ കാണാന്‍ പോയി മടങ്ങുമ്പോള്‍ പറമ്പില്‍ വെച്ചുണ്ടായ വീഴ്ചയില്‍ പെണ്‍കുട്ടിക്കു രക്തസ്രാവമുണ്ടായി എന്നും അത് മൂലം ഗര്‍ഭം അലസിയെന്നും ജനാര്‍ദ്ദന ഗൗഡ പൊലീസിനു നല്കിയ മൊഴിയില്‍ പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തിട്ടില്ല. പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ മാവിലാങ്കോട്ടെ വീട്ടില്‍ പൊലീസ് ചെന്നുവെങ്കിലും വീട് പൂട്ടിയതായാണ് കണ്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+