യുവതിയെ ആക്രമിച്ച കണ്ടക്ടറെ പിരിച്ചുവിട്ടു
തിരുവനന്തപുരം: ബസ് യാത്രയ്ക്കിടയില്‍ മത്സ്യത്തൊഴിലാളി യുവതിയെ ടിക്കറ്റുറാക്ക് കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്പിച്ച കണ്ടക്ടറെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടു.
വിഴിഞ്ഞം ഡിപ്പോയിലെ താല്കാലിക കണ്ടക്ടര്‍ ഷിഹാബുദ്ദീനാണ് പിരിച്ചുവിടപ്പെട്ടത്. രണ്ടു വര്‍ഷം മുമ്പാണ് ഇയാള്‍ക്ക് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന കണ്ടക്ടറായി നിയമനം ലഭിച്ചത്.
സംഭവത്തെ തുടര്‍ന്ന് പൊലീസ് കസ്റഡിയിലെടുത്ത ഷിഹാബുദ്ദീനെ 14 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.












Click it and Unblock the Notifications