അച്ഛന്റെ പീഡനം: മുഖ്യമന്ത്രിക്കു പരാതി നല്‍കും
ഹരിപ്പാട്: റിട്ട. സുബേദാറായ അച്ഛന്റെ സഹായത്തോടെ തന്നെ പലരും പീഡിപ്പിച്ചത് സത്യവിരുദ്ധമാണെന്നു വരുത്തിത്തീര്‍ക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്നും ഇക്കാര്യത്തില്‍ സി ബി ഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കുമെന്നും പീഡനത്തിനിരയായ യുവതി അറിയിച്ചു.
നടപടിയാകുന്നില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുകയും സത്യഗ്രഹം നടത്തുകയും ചെയ്യുമെന്നും യുവതി പറഞ്ഞു.
പീഡിപ്പിച്ചവരില്‍ ഒരാള്‍ ഡി വൈ എസ് പി യുടെ അച്ഛനായതിനാല്‍ അയാളെ രക്ഷപ്പെടുത്താനാണ് പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കെട്ടുകഥയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത്. അന്വേഷണം നടത്തുന്ന പൊലീസിന് സത്യാവസ്ഥ ബോധ്യമായിട്ടുണ്ടെങ്കിലും ഡി വൈ എസ് പി യുടെ അച്ഛനും പ്രതിയായതിനാലാണ് യുവതിയുടെ അച്ഛനായ റിട്ട. സുബേദാറെ അറസ്റ്റ് ചെയ്യാത്തത്.
തനിക്ക് മനോരോഗമില്ല. കേസ് ദുര്‍ബലപ്പെടുത്താന്‍ അച്ഛന്‍ തന്നെ തനിക്ക് മനോരോഗമാണെന്ന് രേഖകള്‍ കെട്ടിച്ചമച്ചാതായിരിക്കും. കേസിലെ പ്രതികളില്‍ മിക്കവരും ഇപ്പോള്‍ അറുപത്തഞ്ചിനും എഴുപത്തഞ്ചിനും മധ്യേയുള്ളവരാണ്. അവരൊക്ക അന്ന് അച്ഛനോടൊപ്പം മദ്യം കഴിക്കാന്‍ എത്തിയപ്പോഴാണ് പാലില്‍ മയക്കുമരുന്ന് ചേര്‍ത്ത് തന്നെ കഴിപ്പിച്ച് പീഡിപ്പിച്ചത്.
പൊലീസിനു നല്‍കിയിരിക്കുന്ന മൊഴിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പൂര്‍ണമായും സത്യമാണ്. ആശുപത്രിയില്‍ താന്‍ പ്രസവിച്ചിട്ടില്ലെന്നും സ്കൂളിലെ അധ്യാപികമാര്‍ക്ക് സംഭവം സംബന്ധിച്ച് അറിയില്ലെന്നും ബന്ധപ്പെട്ടവര്‍ പൊലീസിനോട് പറഞ്ഞത് സ്ഥാപനങ്ങള്‍ക്കു ചീത്തപ്പേരുണ്ടാകാതിരിക്കാനായിരിക്കും.
പതിനൊന്നാം വയസ്സില്‍ താന്‍ പ്രസവിച്ച കുട്ടി ഇപ്പോള്‍ കൊല്ലത്ത് ഏതോ കോണ്‍വെന്റിലുണ്ടെന്നും തന്നെ ആദ്യം പീഡിപ്പിച്ച സുമേഷ് എന്ന പുഷ്പകുമാറാണ് കുട്ടിയെ സംരക്ഷിക്കുന്നതെന്നും യുവതി പറഞ്ഞു. ഇയാള്‍ ഇപ്പോള്‍ ലണ്ടനില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കുകയാണ്.












Click it and Unblock the Notifications