കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പീഡനം: കൃഷി ഓഫീസര്‍ റിമാന്റില്‍
തൃശൂര്‍: ബസ്സില്‍ വെച്ച് ബാങ്ക് ജീവനക്കാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ കൃഷി ഓഫീസറെ റിമാന്റ് ചെയ്തു.
നവംബര്‍ 13 തിങ്കളാഴ്ച തൃശൂര്‍ ജില്ലയിലെ കുന്നംകുളത്താണ് സംഭവം. ജോസ് ആലുങ്കല്‍ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന ബാങ്ക് ജീവനക്കാരി ശബ്ദമുയര്‍ത്തുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ കുന്നംകുളം പൊലീസ് സ്റേഷനിലേക്ക് വണ്ടി തിരിക്കാന്‍ ഡ്രൈവറോട് നിര്‍ദേശിച്ചു. സ്റേഷനില്‍ വെച്ച് ജോസ് ആലുങ്കലിനെ കസ്റഡിയിലെടുത്തു.
കുന്നംകുളം ഫസ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജോസിനെ ഹാജരാക്കി. നവംബര്‍ 27 വരെ പ്രതിയെ റിമാന്റ് ചെയ്യാന്‍ മജിസ്ട്രേറ്റ് ഉത്തരവിട്ടു.
കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പ് ജോസിനെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
Story first published: Monday, November 13, 2000, 5:30 [IST]