കുടുംബാസൂത്രണം: മതനേതാക്കള്‍ മുന്നിട്ടിറങ്ങണം
തിരുവനന്തപുരം: ജനങ്ങള്‍ക്കിടയില്‍ ചെറിയ കുടുംബം എന്ന ആശയം പ്രചരിപ്പിക്കാന്‍ മതനേതാക്കളും മുന്നിട്ടിറങ്ങണമെന്ന് പാര്‍ലമെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ ഉപദേശക സമിതി നിര്‍ദേശിച്ചു.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി സി.പി.താക്കൂറിന്റെ അധ്യക്ഷതയില്‍ നവംബര്‍ 13 തിങ്കളാഴ്ച ചേര്‍ന്ന കമ്മിറ്റി യോഗത്തിലാണ് ഈ നിര്‍ദേശമുണ്ടായത്.
ഇന്ത്യയുടെ ജൈവവൈവിധ്യം അമിതമായി ചൂഷണം ചെയ്യുന്നത് ഒഴിവാക്കണമെന്നും കമ്മിറ്റി നിര്‍ദേശിച്ചു.
സര്‍ക്കാരിനു പുറമെ മതനേതാക്കളും സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്ന പ്രമുഖനേതാക്കളും ചെറിയ കുടുംബം എന്ന ആശയം പ്രചരിപ്പിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ഇവരുടെ പ്രചാരണം സമൂഹത്തിന്റെ മനസ് മാറ്റാന്‍ സഹായിക്കും.
മരുന്ന്, ആരോഗ്യപരിപാലനം എന്നിവയെ കുറിച്ചുള്ള ഭാരതീയമായ സങ്കല്പങ്ങള്‍ എംബിബിഎസ് കോഴ്സുകളിലെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പടുത്തണമെന്ന് കമ്മിറ്റി അംഗങ്ങള്‍ നിര്‍ദേശിച്ചു. രാജ്യത്തിന്റെ സ്വത്തായ ഔഷധങ്ങള്‍ക്കും മറ്റും മറ്റ് രാജ്യങ്ങള്‍ പേറ്റന്റ് നേടുന്നത് തടയാന്‍ ശ്രമിക്കണം.
തനത് ചികിത്സാരീതികള്‍ മുന്‍നിര്‍ത്തിയുള്ള ഡിസ്പെന്‍സറികള്‍ കേരളം, അസം പോലെയുള്ള സംസ്ഥാനങ്ങളില്‍ സ്ഥാപിക്കണം.












Click it and Unblock the Notifications