തളിപ്പറമ്പില്‍ സംഘര്‍ഷാവസ്ഥയില്‍ അയവ്
തളിപ്പറമ്പ്: സിപിഎം പ്രവര്‍ത്തകനായ ഓട്ടോറിക്ഷാ ഡ്രൈവറെ കുത്തിക്കൊന്ന തളിപ്പറമ്പില്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ്. കണ്ണൂര്‍ എസ്പി ഗോപിനാഥന്റെ നേതൃത്വത്തില്‍ ദ്രുതകര്‍മ്മസേനയും പൊലീസും സംഭവസ്ഥലത്ത് റോന്തു ചുറ്റുന്നുണ്ട്.
നവംബര്‍ 11 ശനിയാഴ്ച ഉച്ചയോടെയാണ് പന്നിയൂര്‍ കാരാക്കൊടിയിലെ കൃഷ്ണനെ മുസ്ലിം ലീഗ് പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവര്‍ കൊല ചെയ്തത്. അതിനെത്തുടര്‍ന്ന് തളിപ്പറമ്പിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വീടിനും കടകള്‍ക്കും നേരെ ആക്രമണം നടന്നിരുന്നു.
തളിപ്പറമ്പ് നഗരത്തിലെ ഹോട്ടലുകളും മറ്റു കടകളും ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ക്ക് കല്ലേറില്‍ കേടു പറ്റിയിട്ടുണ്ട്. മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വീടിനു നേരെയും ആക്രമണം വ്യാപകമായിരുന്നു. ചിലയിടങ്ങളില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ നേരെയും ആക്രമണം നടന്നിരുന്നു.












Click it and Unblock the Notifications