യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു
തിരുവനന്തപുരം: നിലമേല്‍ എന്‍എസ്എസ് കോളേജ് ജനറല്‍ സെക്രട്ടറിയും കെഎസ്യു പ്രവര്‍ത്തകനുമായ നിഷാദിനെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി കോളേജിലെ യൂണിറ്റ് കമ്മിറ്റി പിരിച്ചു വിടാന്‍ എസ്എഫ്ഐ നേതൃത്വം തീരുമാനിച്ചു.
നവംബര്‍ 13 തിങ്കളാഴ്ച ചേര്‍ന്ന എസ്എഫ്ഐ ജില്ലാ സെക്രട്ടേറിയറ്റിന്റെ അടിയന്തിരയോഗത്തില്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് പുത്തലത്ത് ദിനേശനാണ് ഈ തീരുമാനം അറിയിച്ചത്. സംഭവത്തില്‍ കുറ്റക്കാരെന്ന് എസ്എഫ്ഐ തന്നെ നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ അഞ്ചു പ്രവര്‍ത്തകരെ പുറത്താക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഇതിനിടെ കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ബി.ഇക്ബാല്‍ യൂണിവേഴ്സിറ്റി കോളേജ് പ്രിന്‍സിപ്പലിനോടാവശ്യപ്പെട്ടു. തിങ്കളാഴ്ച രാവിലെ പ്രിന്‍സിപ്പലിനെ തന്റെ ചേംബറില്‍ വിളിച്ചു വരുത്തിയാണ് ഡോ.ഇക്ബാല്‍ ഈ നിര്‍ദ്ദേശം നല്കിയത്. പിന്നീട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന നിഷാദിനെ അദ്ദേഹം സന്ദര്‍ശിച്ചു.












Click it and Unblock the Notifications