റേഡിയോ കോളര്‍ ഘടിപ്പിച്ച കരിമ്പുലി കാട്ടിലേക്ക്
മുത്തങ്ങ: വനംവകുപ്പിന്റെ കെണിയില്‍ വീണ കരിമ്പുലിയെ കഴുത്തില്‍ റേഡിയോ ട്രാന്‍സ്മിറ്റര്‍ (റേഡിയോ കോളര്‍) ഘടിപ്പിച്ച് നവംബര്‍ 12 ഞായറാഴ്ച ഉച്ചക്ക് മുത്തങ്ങ വനത്തില്‍ വിട്ടു.
പെരുന്തട്ട വനത്തില്‍ നിന്ന് ഒന്‍പതു ദിവസം മുന്‍പ് നവംബര്‍ നാലിനാണ് കരിമ്പുലിയെ വനംവകുപ്പുകാര്‍ കെണിവെച്ച് പിടിച്ചത്.അതിനുശേഷം ഇത്രയും ദിവസം പുലി മുത്തങ്ങ വനത്തില്‍ മിനിലോറിയിലെ ഇരുമ്പഴിക്കൂട്ടിലായിരുന്നു.നവംബര്‍ 12ഞായറാഴ്ച രാവിലെ റേഡിയോ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുലിയെ വെടിവെച്ച് മയക്കി.
മയക്കുവെടി വിദഗ്ധന്‍ ഡോ.ജേക്കബ് ചീരന്റെ നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു ഈ ചുമതല. പുലി പൂര്‍ണ്ണമായും മയക്കത്തിലാകാന് 20മിനിറ്റോളമെടുത്തു.
പൂര്‍ണ്ണമായും മയക്കത്തിലായ പുലിയെ ഷീറ്റിലെടുത്ത് പുറത്തു കാട്ടില്‍ കൊണ്ടുപോയി കിടത്തി.ഡോ.ഈസയും ഡെപ്യൂട്ടി റെയിഞ്ചര്‍ സുരേഷും ചേര്‍ന്ന് റേഡിയോ ട്രാന്‍സ്മിറ്റര്‍ പുലിയുടെ കഴുത്തില്‍ ഘടിപ്പിച്ചു.
തുടര്‍ന്ന് പുലിക്ക് ബോധം വീണ്ടെടുക്കാനുള്ള മരുന്നു നല്കി.2.30ന് എഴുന്നേറ്റ പുലി കാട്ടിലേക്ക് നടന്നു പോയി.
റേഡിയോ കോളറിനകത്ത് ബാറ്ററിയും ആന്റിനയും ട്രാന്‍സ്മിറ്ററും ഉണ്ട് .ഈ കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കാനുള്ള റിസീവറുകള്‍ വനം വകുപ്പധികൃതരുടെ കൈയിലാണ് .ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ കരിമ്പുലിയുണ്ടെങ്കില് വനംവകുപ്പുകാര്‍ക്ക് അറിയാം. കരിമ്പുലിയുടെ ചലനങ്ങള്‍ നിരീക്ഷിക്കുകയാണ് ഉദ്ദേശ്യം.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications