ശാസ്ത്രജ്ഞയ്ക്കെതിരേ പീഡന ശ്രമം: കേന്ദ്രം വിശദീകരണം തേടി
കോട്ടയം: റബര്‍ബോര്‍ഡിലെ ശാസ്ത്രജ്ഞയെ വിദേശത്തു വച്ച് സഹപ്രവര്‍ത്തകര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയിന്മേല്‍ കേന്ദ്ര വാണിജ്യവകുപ്പ് വിശദീകരണം തേടി.
റബര്‍ബോര്‍ഡില്‍ നിന്ന് ഉന്നതോദ്യോഗസ്ഥരുടെ ഒരു സംഘം തായ്ലണ്ടില്‍ പരിശീലനത്തിനു പോയപ്പോഴാണ് പരാതിക്കാസ്പദമായ സംഭവം ഉണ്ടായത്. സഹപ്രവര്‍ത്തകരായ മൂന്ന് പേര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ശാസ്ത്രജ്ഞയുടെ പരാതി.
കോട്ടയത്ത് റബര്‍ബോര്‍ഡ് ആസ്ഥാനത്തെത്തിയ ശാസ്ത്രജ്ഞ പരാതി നേരിട്ട് ബോര്‍ഡ് ചെയര്‍മാനോട് പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ചെയര്‍മാന്‍ ബോര്‍ഡിലെ തന്നെ മൂന്നുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷണ സമിതിയെ ന ിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് ഇതു വരെ തയ്യാറായിട്ടില്ല.
സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി കോട്ടയം ജില്ലാ പ്രസിഡന്റ് ബി രാധാകൃഷ്ണമേനോന്‍ കേന്ദ്ര വാണിജ്യ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് പരാതിയിന്മേല്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് അറിയിക്കാനാണ് കേന്ദ്ര വാണിജ്യ വകുപ്പ് റബര്‍ബോര്‍ഡിനോടാവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications