പൊലീസ് ചമഞ്ഞ് കൊള്ളയ്ക്ക് ശ്രമം
കോയമ്പത്തൂര്‍: പൊലീസ് വേഷത്തില്‍ കൊള്ള നടത്താന്‍ ശ്രമിച്ച എട്ട് മലയാളികളെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നവംബര്‍ 12 ഞായറാഴ്ച കോയമ്പത്തൂര്‍ ഉക്കടം ബൈപാസിനു സമീപമായിരുന്നു സംഭവം.
മലയാളി തന്നെയായ ഒരു ജ്വല്ലറി ഉടമയെ കൊള്ള ചെയ്യാന്‍ വഴിയില്‍ കാത്തു നില്‍ക്കവേയാണ് തട്ടിപ്പു പൊലീസുകാര്‍ യഥാര്‍ത്ഥ പൊലീസിന്റെ വലയില്‍ പെട്ടത്. 75,000 രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളുമായി വ്യാപാരി വരുന്നത് കാത്തു നില്‍ക്കുകയായിരുന്നു ഇവര്‍.
ചുവന്ന ലൈറ്റ് പിടിപ്പിച്ച രണ്ട് കാറുകളുമായാണ് ഇവര്‍ കാത്തുനിന്നത് . പ്രതികളില്‍ രണ്ട് പേര്‍ പൊലീസ് യൂണിഫോമിലായിരുന്നു. പൊലീസ് വാഹനത്തെ അനുകരിച്ച വാഹനം കണ്ട് സംശയം തോന്നിയ ഒറിജിനല്‍ പൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോഴാണ് കളളി വെളിച്ചത്തായത്. ചോദ്യം ചെയ്യലില്‍ വെള്ളം പോലെ മലയാളം പറഞ്ഞ തട്ടിപ്പുകാരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.












Click it and Unblock the Notifications