Get Updates
Get notified of breaking news, exclusive insights, and must-see stories!

യുറേനിയം: രണ്ടു പേര്‍കൂടി പിടിയില്‍

കൊച്ചി: മാരകമായ അണുപ്രസരണശേഷിയുള്ള യുറേനിയം കൈവശം വെച്ച കേസില്‍ രണ്ടു പേരെ കൂടി പൊലീസ് അറസ്റു ചെയ്തു.

മഞ്ഞമ്മല്‍ സ്വദേശി കാക്കനാട് വാകയില്‍ ജോസ്(42),നെട്ടൂര്‍ ചെറുവള്ളിക്കുടി നാസര്‍ എന്നിവരെയാണ് നവംബര്‍ 12 ഞായറാഴ്ച പിടികൂടിയത്.പിടികൂടിയ യുറേനിയം ദണ്ഡുകള്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നും ലേലത്തില്‍ വാങ്ങിയ കൊബാള്‍ട്ട് യൂണിറ്റില്‍ ഉണ്ടായിരുന്നതാണെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

ജോസിന്റെ ഭാര്യാവീട്ടില്‍ നിന്നും രണ്ടു ദണ്ഡുകള്‍ കൂടി പിടിച്ചെടുത്തിട്ടുണ്ട്.സംഭവവുമായി ബന്ധപ്പെട്ട് ഷിഹാബുദ്ദീന്‍,അസീസ്,നാസര്‍,സിറാജ്,നൂറുദ്ദീന്‍,അബ്ദു,നാസര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

അബ്ദുവും നാസറും ചേര്‍ന്ന് 1994ല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നും വാങ്ങിയ കോബാള്‍ട്ട് യൂണിറ്റില്‍ നിന്നുമാണ് യുറേനിയം ദണ്ഡുകള്‍ കിട്ടിയതെന്ന് പിടിയിലായവര്‍ പൊലീസിനോട് പറഞ്ഞു.ഇവരില്‍ നിന്ന് പിന്നീട് സിറാജ് ഈ യുറേനിയം ദണ്ഡുകള്‍ ലേലത്തില്‍ വാങ്ങി.സിറാജ് ഇത് വില്ക്കുവാന്‍ അസീസിനെ ഏല്പിക്കുകയായിരുന്നു.അവസാനഘട്ടത്തിലാണ് ജോസ് അസീസുമായി ബന്ധപ്പെടുന്നത്.

ജോസ് ഇതിനിടെ പരിചയപ്പെട്ട തമിഴ് നാട്ടുകാരന്‍ സേട്ട് ഈ യുറേനിയം ദണ്ഡുകള്‍ അഞ്ചു ലക്ഷം രൂപക്കുവരെ വാങ്ങാന്‍ തയ്യാറാണെന്ന് പറഞ്ഞു.തുടര്‍ന്ന് 50,000 രൂപ അഡ്വാന്‍സ് നല്കി ജോസ് അസീസിന്റെ കയ്യില്‍ നിന്നും മൂന്നു ദണ്ഡുകള്‍ വാങ്ങി.

പക്ഷെ സേട്ട് പിന്നീട് കച്ചവടമുറപ്പിക്കാതെ ഒഴിഞ്ഞ് മാറുകയായിരുന്നു.ദണ്ഡ് കയ്യില്‍ വെക്കുന്നത് അപകടമാണെന്ന് സേട്ട് ജോസിനെ അറിയിക്കുകയും ചെയ്തു.ഉടനെ ജോസ് ഒരു ദണ്ഡു മാത്രം അസീസിനെ തിരിച്ചേല്പിച്ചു. രണ്ടെണ്ണം ഭാര്യവീട്ടില്‍ സൂക്ഷിക്കുകയും ചെയ്തു.അസീസ് ദണ്ഡ് ഷിഹാബുദ്ദീനെ ഏല്പിച്ചു.കേസില്‍ പിടിയിലായവര്‍ക്കെതിരെ അണുശക്തി നിയമമനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്.തമിഴ്നാട്ടുകാരന്‍ സേട്ടിനെ പൊലീസ് തിരയുകയാണ്.

അതേ സമയം യുറേനിയം എന്തു ചെയ്യണമെന്നറിയാതെ പൊലീസ് കുഴങ്ങുകയാണ്.ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ വിദഗ്ധരെത്തിയ ശേഷമേ ഈ യുറേനിയം ദണ്ഡുകളുടെ മാരകശേഷി എത്രയെന്ന് അറിയാന്‍ കഴിയൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+