ചെറുകിട വ്യവസായം: പഞ്ചായത്ത്പദ്ധതിക്ക് ശുപാര്‍ശ
കൊച്ചി: കേരളത്തിലെ ചെറുകിട വ്യവസായങ്ങള്‍ പുനരുദ്ധരിക്കാന്‍ പഞ്ചായത്ത് തലത്തില്‍ പദ്ധതികള്‍ വേണമെന്ന് ഇതേപ്പറ്റി പഠിക്കാന്‍ നിയോഗിക്കപ്പെട്ട പാര്‍ലമെന്ററി സമിതി ശുപാര്‍ശ ചെയ്തു.
ചെറുകിടവ്യവസായ വികസന ബാങ്ക് പോലുള്ള സാമ്പത്തിക സ്ഥാപനങ്ങളേയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും ബന്ധപ്പെടുത്തി പദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന് സമിതി ചെയര്മാന് എ സി ജോസ് എം പി പറഞ്ഞു.
കേരളത്തില്‍ തേങ്ങ, റബര്‍ എന്നിവയില്‍ അധിഷ്ഠിതമായ വ്യവസായങ്ങളില്‍ വൈവിധ്യവത്കരണം നടത്തേണ്ടതുണ്ടെന്ന് സമിതി വിലയിരുത്തി. ഉത്പന്നങ്ങള്‍ക്ക് മൂല്യവര്‍ധിത സ്വഭാവം വരുത്തി ബ്രാന്‍ഡഡ് ആക്കുന്നതിന് വ്യവസായ സംരംഭകര്‍ ശ്രമിക്കണം. കേരളത്തില്‍ നിന്നുള്ള കശുവണ്ടി പോലുള്ള ഉത്പന്നങ്ങള്‍ അമേരിക്കയിലെ ഫാക്ടറികളില്‍ നിന്ന് പാക്കറ്റുകളിലായി രാജ്യാന്തരവിപണിയിലെത്തുന്ന രീതി മാറ്റിയെടുക്കണം.
പുതിയ സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിന് വ്യവസായസംരംഭകര്‍ ശ്രമിക്കണം. സംസ്ഥാനസര്‍ക്കാര്‍ അതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഗുജറാത്ത് മാതൃക കേരളത്തിന് പിന്തുടരാവുന്നതാണെന്ന് എ. സി . ജോസ് ചൂണ്ടിക്കാട്ടി.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications