കൊച്ചി ഹൈടെക് പാര്‍ക് നിര്‍മാണം ഉടന്‍
കൊച്ചി: തിരുവനന്തപുരം ടെക്നോപാര്‍ക്കിന്റെ മാതൃകയില്‍ കളമശേരിയില്‍ ആരംഭിക്കുന്ന കൊച്ചി ഹൈടെക് പാര്‍ക്കിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കും. വിവരസാങ്കേതിക വിദ്യാവകുപ്പ് സെക്രട്ടറി അരുണാ സുന്ദര്‍രാജ് അറിയിച്ചതാണിത്.
പാര്‍ക്കിന്റെ ആദ്യഘട്ടം പൂര്‍ത്തിയാകുമ്പോള്‍ പത്തുലക്ഷം ചതുരശ്ര അടി സ്ഥലം സംരംഭകര്‍ക്ക് ലഭ്യമാകും. വി എസ്എന്‍ എല്ലിന്റെ കൊച്ചി ഗേറ്റ്വേയ്ക്ക് 2001 ജനവരിയില്‍ ബാന്‍ഡ്വിഡ്ത്ത് കൂടുമ്പോള്‍ 150 മെഗാബൈറ്റ്സ് ശേഷിയുണ്ടാകും. അതിവേഗ ഗേറ്റ്വേയും സബ്മറൈന് കേബിള്‍ ലിങ്കും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ഇന്റര്നെറ്റിലേയ്ക്കുള്ള വേഗതയാര്‍ന്ന പ്രവേശന കവാടമായി കൊച്ചി മാറുമെന്ന് അരുണാ സുന്ദര്‍രാജ് ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ പ്രധാന ഹൈവേകളുടെ സമീപത്ത് കൂടി ഉയര്‍ന്ന ബാന്‍ഡ്വിഡ്ത്തുള്ള മള്‍ട്ടിമീഡിയ ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ നെറ്റ്വര്‍ക്ക് സ്ഥാപിക്കുന്നതിനുള്ള റൈറ്റ്സ് ഓഫ് വേ പദ്ധതി തയ്യാറായി വരുന്നതായി ഐടി വകുപ്പ് സെക്രട്ടറി അറിയിച്ചു. കേബിള്‍ ശൃംഘല സ്ഥാപിക്കുന്നതിന് ആറു കമ്പനികള്‍ സന്നദ്ധരായി മുന്നോട്ട് വന്നിട്ടുണ്ട്. നവംബര്‍ 23 മുതല്‍ 26 വരെ തിരുവനന്തപുരത്ത് നടക്കുന്ന ഐ ടി മേളയില്‍ ഇത് സംബന്ധിച്ച അന്തിമതീരുമാനമുണ്ടാകും.
വിവരസാങ്കേതികവിദ്യാ വിദഗ്ധരെ വാര്‍ത്തെടുക്കുന്നത് ലക്ഷ്യമിട്ടു കൊണ്ടുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി താമസിയാതെ തിരുവനന്തപുരത്ത് പ്രവര്‍ത്തനമാരംഭിക്കും. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ് കോഴ്സാണ് ഇവിടെ പ്രധാനമായും നടത്തുക.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications