വാടകക്കെടുക്കുന്ന ഇന്റര്‍നെറ്റ് ലൈനുകളുടെ നിരക്ക് കുറച്ചു
ദില്ലി : ഇന്റര്‍നെറ്റ് വാടക ലൈനുകളുടെ നിരക്കുകള്‍ വിഎസ്എന്‍എല്‍ കുത്തനെ കുറച്ചു. മുംബൈയിലേയും കൊച്ചിയിലേയും ഫൈബര്‍ ഹെഡ്ലൈനുകളുടെ നിരക്ക് അന്താരാഷ്ട്ര ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ നിരക്കിലേയ്ക്ക് താഴ്ത്തി. നിലവില്‍ 41.8 ലക്ഷം രൂപ വാടക നിരക്കുണ്ടായിരുന്ന രണ്ടു മെഗാബൈറ്റ് ലൈനിന്റെ നിരക്ക് 12.5 ലക്ഷമാക്കി കുറച്ചു.
രണ്ടു മെഗാബൈറ്റ് ഐ പി എല്‍ സി -ലിങ്ക് നിരക്ക് 1.64 കോടിയില്‍ നിന്നും 40 ലക്ഷമായും കുറച്ചു.
2001 ജനവരി ഒന്നു മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും.കനത്ത വാടകയായതിനാല്‍ ഇന്റര്‍നെറ്റ് ലൈനുകള്‍ വാടകക്കെടുക്കാന്‍ കഴിയാതിരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മറ്റും പുതിയ നിരക്ക് സഹായകമാകും.
അടുത്ത വര്‍ഷം ആദ്യത്തോടെ ഇന്റര്‍നെറ്റ് ലൈനുകളുടെ ആവശ്യത്തില്‍ 1000 മടങ്ങ് വര്‍ദ്ധനവാണ് വിഎസ്എന്‍എല്‍ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ ബാന്‍ഡ് വിഡ്ത്തോടെയുള്ള ലൈനുകള്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്താനും വി എസ് എന്‍ എല്‍ ആലോചിക്കുന്നുണ്ട്.












Click it and Unblock the Notifications