ഇന്ത്യയില്‍ ഐ ടി വികസനത്തിന് ലോക ബാങ്ക് സഹായം
ദില്ലി: ഇന്ത്യയില്‍ വിവരസാങ്കേതികവിദ്യയുടെ വികസനത്തിന് ലോകബാങ്ക് സഹായം. ഇന്ത്യയില്‍ സന്ദര്‍ശനത്തിയ ബാങ്ക് പ്രസിഡന്റ് ജെയിംസ് വൂള്‍ഫണ്‍സണ്‍ കേന്ദ്ര വിവരസാങ്കേതിക വകപ്പ് മന്ത്രി പ്രമോദ് മഹാജനുമായി നടത്തിയ ചര്‍ച്ചയിലാണ് സഹായം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
9000 കോടി രൂപയുടെ സഹായമാണ് ലോകബാങ്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.ഇന്ത്യയില്‍ വിവരസാങ്കേതിക വിദ്യാ വിദഗ്ധരെ വാര്‍ത്തെടുക്കുന്നതിനും വിവരസാങ്കേതികതയിലൂടെ സാമ്പത്തിക അസമത്വം ഇല്ലാതാക്കുന്നതിനുമാണ് ലോകബാങ്ക് സഹായം.
വിവരസാങ്കേതികതയിലൂടെ ദരിദ്യ്രനിര്‍മാര്‍ജനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കണമെന്ന് ലോകബങ്ക് തലവന്‍ നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications