കോണ്‍ഗ്രസ് പ്രസിഡന്റ് : ഫലപ്രഖ്യാപനം ബുധനാഴ്ച
ദില്ലി: കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം നവംബര്‍ 15 ബുധനാഴ്ച പ്രഖ്യാപിക്കും. നവംബര്‍ 14 ചൊവാഴ്ച എഐസിസി വക്താക്കള്‍ അറിയിച്ചതാണിത്.
വോട്ടെണ്ണല്‍ ബുധനാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ രാം നിവാസ് മിര്‍ധ ഫലം പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിന്നുള്ള ബാലറ്റ് പെട്ടികള്‍ ചൊവാഴ്ച എഐസിസി ആസ്ഥാനത്തെത്തിച്ചിട്ടുണ്ട്.












Click it and Unblock the Notifications