ബുധനാഴ്ച ബാങ്ക് പണിമുടക്ക്
ദില്ലി: ബാങ്കുകളുടെ പൊതുമേഖലാസ്വഭാവം നിലനിര്‍ത്തുമെന്ന് കേന്ദ്രധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ ഉറപ്പുനല്കിയെങ്കിലും നവംബര്‍ 15 ബുധനാഴ്ച ബാങ്ക് ജീവനക്കാര്‍ ഇന്ത്യയൊട്ടാകെ പണിമുടക്കും.
ബാങ്കുകള്‍ സ്വകാര്യവല്ക്കരിക്കരുതെന്ന പണിമുടക്കിന്റെ പ്രധാന ആവശ്യം പാലിക്കാമെന്ന് കേന്ദ്രമന്ത്രി ചൊവാഴ്ച ബാങ്ക് ജീവനക്കാരുടെ ഫെഡറേഷനുകളുമായി നടത്തിയ ചര്‍ച്ചയില്‍ ഉറപ്പുനല്കി.അതേസമയം സമരവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് ഫെഡറേഷന്‍ തീരുമാനം.
പണിമുടക്ക് പൊതുജനങ്ങളെ ബാധിക്കാതിരിക്കാന്‍ എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ബാങ്കിംഗ് സെക്രട്ടറി ദേവീ ദയാല്‍ അറിയിച്ചു.












Click it and Unblock the Notifications