കോപ്റ്റര്‍ തകര്‍ന്ന് മരിച്ചവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു
ദില്ലി: ഇന്ത്യാ-പാക് അതിര്‍ത്തിക്കടുത്ത റാന്‍ ഓഫ് കച്ചില്‍ തകര്‍ന്ന ഹെലികോപ്റ്ററില്‍ നിന്ന് മലയാളി ഉള്‍പ്പെടെയുള്ളവരുടെ ഏഴു മൃതദേഹങ്ങളും ഇന്ത്യന്‍ വ്യോമസേന പുറത്തെടുത്തു. കോപ്റ്റര്‍ പാക്കിസ്ഥാന്‍ വെടിവെച്ചു വീഴ്ത്തിയതാണോ എന്ന കാര്യത്തില്‍ വ്യോമസേന അധികൃതര്‍ അന്വേഷണം നടത്തി വരികയാണ്.
നവംബര്‍ 12 ഞായറാഴ്ച റാന്‍ ഓഫ് കച്ചില്‍ തകര്‍ന്നു വീണ കോപ്റ്ററില്‍ 12 പേരാണുണ്ടായിരുന്നത്. മലയാളി ഉള്‍പ്പെടെ ഏഴു പേര്‍ അപകടത്തില്‍ മരിച്ചു. തിരുവനന്തപുരം തച്ചോട്ടുകാവ് സ്വദേശി രാധാകൃഷ്ണന്‍ നായരാണ് മരിച്ച മലയാളി.
രണ്ട് എയര്‍ഫോഴ്സ് സ്ക്വാഡ്രന്‍ ലീഡറും അഞ്ച് ബിഎസ്എഫ് ഉദ്യോഗസ്ഥരുമാണ് മരിച്ചത്. രാധാകൃഷ്ണന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥനായിരുന്നു. അജയശ് ശര്‍മ്മ, എം.എസ്. പഥാന്‍ എന്നിവരാണ് മരിച്ച സ്ക്വാഡ്രന്‍ ലീഡര്‍മാര്‍.
അപകടത്തില്‍ പാക്കിസ്ഥാന് പങ്കുണ്ടോ എന്നതിനെക്കുറിച്ച് അന്തിമവിശകലനമായിട്ടില്ല. സംഭവത്തെക്കുറിച്ച് കോര്‍ട്ട് ഓഫ് എന്‍ക്വയറി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications