ഹെലികോപ്റ്റര്‍ പാകിസ്താന്‍ വെടിവെച്ചിട്ടു ?
കച്ച്: നവംബര്‍ 12 ഞായറാഴ്ച റാന്‍ ഓഫ് കച്ചില്‍ തകര്‍ന്നു വീണ ഹെലികോപ്റ്റര്‍ പാകിസ്താന്‍ വെടിവെച്ചിട്ടതാണെന്ന് വ്യക്തമാവുന്നു.
അപകടത്തില്‍ രക്ഷപെട്ടവരുടെ വെളിപ്പെടുത്തലുകള്‍ ഇന്ത്യന്‍ അധികൃതരുടെ സംശയം ശരിവെക്കുന്ന തരത്തിലുള്ളതാണ്. സര്‍- ക്രീക്ക് മേഖലയിലുണ്ടായിരുന്ന നാലു പാക് ബോട്ടുകളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നുതിര്‍ന്ന വെടിയേറ്റാണ് വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നതെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ നിഗമനം.
സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട പാക് ബോട്ടുകളെ നിരീക്ഷിക്കുന്നതിനായി നവംബര്‍ 12 ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് വ്യോമസേനയുടെ ഹെലികോപ്റ്റര്‍ കച്ച് മേഖലയിലെത്തിയത്. അതിര്‍ത്തി രക്ഷാസേനയുടെ ഡിഐജി എസ്.സി.യാദവിന്റെ നിര്‍ദ്ദേശപ്രകാരം ഹെലികോപ്റ്റര്‍ താഴ്ന്നു പറന്നപ്പോള്‍ എന്തോ കോപ്റ്ററില്‍ വന്നിടിച്ചതായി സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്ലയിങ് ഓഫീസര്‍ മനീഷ് കുമാര്‍ വെളിപ്പെടുത്തി. ബോട്ടുകളുടെ 50 മീറ്റര്‍ ഉയരത്തില്‍ ഹെലികോപ്റ്റര്‍ പറക്കുമ്പോള്‍ എന്തോ കോക്പിറ്റില്‍ വന്നിടിച്ച് പൊട്ടിത്തെറിച്ചുവെന്ന് മനീഷ് കുമാര്‍ പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അഞ്ചുപേരുടെയും നില ഗുരുതരമായി തുടരുകയാണ്. തകര്‍ന്ന കോപ്റ്ററില്‍ 12 പേരാണുണ്ടായിരുന്നത്. ഒരു മലയാളി ഉള്‍പ്പെടെ ഏഴു പേര്‍ അപകടത്തില്‍ മരിച്ചു.












Click it and Unblock the Notifications