സിപിഐയും പാര്‍ട്ടി പരിപാടി പുതുക്കുന്നു
ദില്ലി: സിപിഎമ്മിനു പിന്നാലെ സിപിഐയും പാര്‍ട്ടി പരിപാടി പുതുക്കുന്നു. നവംബര്‍ 16 വ്യാഴാഴ്ച മുതല്‍ 19 ഞായറാഴ്ച വരെ ദില്ലിയില്‍ നടക്കുന്ന സിപിഐ ദേശീയ പ്ലീനം പാര്‍ട്ടി പരിപാടിയില്‍ മാറ്റം വരുത്തുന്നതിന് ഒരു കമ്മീഷനെ നിയമിക്കും.
പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തയ്യാറാക്കുന്ന പുതുക്കിയ പരിപാടി ദേശീയ കൗണ്‍സിലിന്റെ പരിഗണനയ്ക്കു വെക്കും. പരിപാടി പുതുക്കലിനു പുറമേ പാര്‍ട്ടി നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും നാലു ദിവസത്തെ പ്ലീനം ചര്‍ച്ച ചെയ്യും.
ദേശീയ പാര്‍ട്ടിയാണെങ്കിലും ലോക്സഭയില്‍ സിപിഐയുടെ അംഗസംഖ്യ കുറഞ്ഞുവരികയാണ്. ലോക്സഭയില്‍ മൂന്നും രാജ്യസഭയില്‍ അഞ്ചും അംഗങ്ങള്‍ മാത്രമാണ് പാര്‍ട്ടിക്കുള്ളത്. സിപിഐയുടെ ശക്തി കേന്ദ്രങ്ങളായിരുന്ന ബീഹാര്‍, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ വീഴ്ചയും പ്ലീനം പരിശോധിക്കും. കേരളത്തിലെയും ബംഗാളിലെയും മുന്നണി സംവിധാനത്തിന്റെ പ്രശ്നങ്ങളും ചര്‍ച്ചയ്ക്കു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications