ജാര്‍ഖണ്ഡ്: മറാന്‍ഡി ബിജെപി നിയമസഭാകക്ഷി നേതാവ്
റാഞ്ചി: ജാര്‍ഖണ്ഡിലെ ബിജെപി നിയമസഭാകക്ഷിനേതാവായി ബാബുലാല്‍ മറാന്‍ഡിയെ തിരഞ്ഞെടുത്തു.
നവംബര്‍ 14 ചൊവാഴ്ച അര്‍ധരാത്രിയോടെയാണ് ജാര്‍ഖണ്ഡ് സംസ്ഥാനം നിലവില്‍ വരുന്നത്. 81 അംഗ നിയമസഭയില്‍ തനിക്ക് 43 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന് മറാന്‍ഡി അവകാശപ്പെട്ടു.
ജാര്‍ഖണ്ഡിന്റെ ആദ്യഗവര്‍ണറായി പ്രഭാത്കുമാര്‍ സത്യപ്രതിജ്ഞ ചെയ്തയുടനെ തന്നെ താന്‍ ഗവര്‍ണറെ കണ്ട് തന്നെ പിന്തുണക്കുന്ന 43 എംഎല്‍എമാരുടെ ലിസ്റ് നല്‍കുമെന്ന് മറാന്‍ഡി പറഞ്ഞു.
ചൊവാഴ്ച ചേര്‍ന്ന ബിജെപി നിയമസഭാകക്ഷിയോഗത്തില്‍ ബിജെപിയുടെ കേന്ദ്രനിരീക്ഷകനും മുന്‍ കേന്ദ്രമന്ത്രിയുമായ മദന്‍ലാല്‍ ഖുരാന പങ്കെടുത്തിരുന്നു.












Click it and Unblock the Notifications