അധോലോക നായകന്റെ ഭാര്യ വെടിയേറ്റു മരിച്ചു
മുംബൈ: അധോലോക നായകന്‍ അശ്വിന്‍ നായികിന്റെ ഭാര്യ നീതാ നായിക് വെടിയേറ്റു മരിച്ചു. മുംബൈയിലെ ശിവസേനാ നേതാവും കോര്‍പറേഷന്‍ കൗണ്‍സിലറുമാണ് നീതാ നായിക്.
നവംബര്‍ 13 തിങ്കളാഴ്ചയാണ് നീതാ നായികിന് വെടിയേറ്റത്. അജ്ഞാതനായ അക്രമി മധ്യ മുംബൈയിലുള്ള അവരുടെ വീട്ടില്‍വച്ച് വെടിവയ്ക്കുകയായിരുന്നു. നവംബര്‍ 14 ചൊവാഴ്ച ആശുപത്രിയില്‍ വച്ച് മരിച്ചു.
കൊലപാതകത്തിനു പിന്നില്‍ ആരാണെന്ന് പൊലീസിന് വിവരമില്ല. സംഭവത്തോടനുബന്ധിച്ച് ഒരു മുന്‍ പൊലീസ് കോണ്‍സ്റ്റബിളിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊലപാതകത്തിനു പിന്നില്‍ ഭര്‍ത്താവ് അശ്വിന്‍ നായിക് തന്നെയാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. തിഹാര്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് ഇയാള്‍.












Click it and Unblock the Notifications