അന്വേഷണത്തിന് സുപ്രീം കോടതി ജഡ്ജിയെ തേടണം
തിരുവനന്തപുരം : മദ്യദുരന്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെ കിട്ടിയില്ലെങ്കില്‍ സുപ്രീം കോടതി ജഡ്ജിയുടെ സേവനം കിട്ടാന്‍ ശ്രമിക്കണമെന്ന് പ്രതിപക്ഷ നേതാവ് എ.കെ.ആന്റണി.
മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതി ജഡ്ജിയുടെ സേവനം ലഭ്യമാക്കാനും സര്‍ക്കാരിന് ശ്രമിക്കാവുന്നതാണെന്ന് നവംബര്‍ 14 ചൊവാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആന്റണി അഭിപ്രായപ്പെട്ടു. വിഷമദ്യലോബിക്ക് സംസ്ഥാനത്തിന് പുറത്തും വേരുകളുണ്ടെന്ന് തെളിഞ്ഞിട്ടുള്ളതിനാല്‍ അന്യസംസ്ഥാനങ്ങളില്‍ പിടിപാടുള്ളവര്‍ അന്വേഷിക്കുന്നത് നന്നായിരിക്കുമെന്നും ആന്റണി പറഞ്ഞു.
കെഎസ്യു പ്രവര്‍ത്തകനെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വച്ച് മര്‍ദ്ദിച്ച സംഭവത്തില്‍ ജനരോഷത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ചില അടവുകളാണ് മാര്‍ക്സ്സിസ്റ് പാര്‍ട്ടി കാണിക്കുന്നതെന്ന് ആന്റണി കുറ്റപ്പെടുത്തി. പ്രതികള്‍ക്ക് രക്ഷപ്പെടാനായി നിസാര കേസുകളാണ് അവര്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരിക്കുന്നതെന്നും ആന്റണി ആരോപിച്ചു.












Click it and Unblock the Notifications