അരവണ കൃത്യമായി വിതരണം ചെയ്യണം: കോടതി
കൊച്ചി: ശബരിമല സീസണില്‍ ആവശ്യമുള്ള അരവണ പ്രസാദം വിതരണം ചെയ്യാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടു.
ദേവസ്വം ബോര്‍ഡിന്റെ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ ശ്രീവല്ലഭന്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ജസ്റിസ് എസ് .ശങ്കരസുബന്‍,ജസ്റിസ് എ.ലക്ഷ്മിക്കുട്ടി എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ചിന്റെ വിധി.
ശബരിമല സീസണില്‍ അരവണ പ്രസാദത്തിന് ദൗര്‍ലഭ്യമുണ്ടാകുമെന്നായിരുന്നു ശ്രീവല്ലഭന്റെ റിപ്പോര്‍ട്ട്.അരവണയുണ്ടാക്കാനാവശ്യമായ സാധനങ്ങള്‍ സമയത്തിനെത്തിച്ചുകൊടുക്കാന്‍ കഴിയാത്തതില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരെ കോടതി വിമര്‍ശിച്ചു.












Click it and Unblock the Notifications