ടൈറ്റാനിയം ഫാക്ടറി താത്കാലികമായി അടച്ചു
തിരുവനന്തപുരം: ട്രാവന്‍കൂര്‍ ടൈറ്റാനിയം ഫാക്ടറിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചു. നവംബര്‍ 14 ചൊവാഴ്ച രാവിലെ ആറ് മണി മുതല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് കമ്പനി എംഡി അറിയിച്ചു.
ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് കമ്പനിപടിക്കല്‍ പതിച്ച നോട്ടീസില്‍ എംഡി വ്യക്തമാക്കി. ഇനിയൊരറിപ്പുണ്ടാവുന്നതു വരെ ജീവനക്കാര്‍ ഫാക്ടറിയില്‍ ഹാജരാവേണ്ടതില്ലെന്ന് നോട്ടീസില്‍ പറഞ്ഞിട്ടുണ്ട്.
നവംബര്‍ മൂന്ന് വെള്ളിയാഴ്ച ഫാക്ടറിയില്‍ നിന്നുള്ള മാലിന്യങ്ങള്‍ ഒഴുക്കിവിടുന്ന ഓട ഒരു സംഘം നാട്ടുകാര്‍ ചേര്‍ന്ന് അടച്ചതിനെ തുടര്‍ന്ന് ഫാക്ടറിയുടെ പ്രവര്‍ത്തനം സ്തംഭനാവസ്ഥയിലായിരുന്നു.
ഫാക്ടറി അടച്ചതിനെതിരെ തൊഴിലാളികള്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് ചില യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.












Click it and Unblock the Notifications