കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിശുദിനത്തില്‍ നീലാകാശത്തിലൊരു ഉല്ലാസയാത്ര

  • By Staff
Google Oneindia Malayalam News

കൊച്ചി: നീലാകാശത്തില്‍ സഞ്ചരിക്കുകയെന്ന അനാഥരും വികലാംഗരുമായ കുട്ടികളുടെ ആഗ്രഹത്തിന് ചാച്ചാജിയുടെ ജന്മദിനത്തില്‍ സാഫല്യം. നവംബര്‍ 14 ചൊവാഴ്ച ശിശുദിനാഘോഷങ്ങളുടെ ഭാഗമായി എയര്‍ ഇന്ത്യാ വിമാനത്തില്‍ 175ഓളം കുട്ടികളാണ് ആകാശ സഞ്ചാരം നടത്തിയത്.

വിവിധ അനാഥാലയങ്ങളിലെയും മറ്റു സ്ഥാപനങ്ങളിലെയും കുട്ടികള്‍ ഉല്ലാസയാത്രയില്‍ പങ്കെടുത്തു. റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ വെസ്റാണ് യാത്ര ഒരുക്കിയത്.

എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ-300-ബി4 വിമാനത്തിലാണ് കുട്ടികള്‍ ഉല്ലാസയാത്ര നടത്തിയത്. കുട്ടികള്‍ക്കു പുറമെ അവരുടെ കൂടെ വന്നവരും ക്ലബ് ഭാരവാഹികളും വാര്‍ത്താലേഖകരും യാത്രയിലുണ്ടായിരുന്നു.

യാത്രയ്ക്കിടയില്‍ കുട്ടികളെ കോക്പിറ്റില്‍ കൊണ്ടു വന്ന് വിമാനത്തിന്റെ മുന്‍ഭാഗം കാണിച്ചു കൊടുക്കാന്‍ വിമാനത്തിന്റെ കമാന്‍ഡര്‍ ക്യാപ്റ്റന്‍ വി.കെ. വാസുദേവന്‍ സഹായിച്ചു. എയര്‍ ഇന്ത്യ ജീവനക്കാരനായ യെസ്ദി ഇറാനി എയര്‍ ഇന്ത്യ ചിഹ്നമായ മഹാരാജായുടെ വേഷമണിഞ്ഞ് ആടുകയും പാടുകയും ചെയ്തതോടെ കുട്ടികള്‍ ആകെ ഉത്സവത്തിമിര്‍പ്പിലായി.

വിമാനത്തിന്റെ ഒരു യാത്രയ്ക്ക് 2,50,000 രൂപയോളം ചെലവു വരും. യാത്രയ്ക്കാവശ്യമായ 10 ടണ്‍ ഇന്ധനം വിവിധ ഇന്ധനകമ്പനികള്‍ സൗജന്യമായി നല്‍കുകയായിരുന്നു. യാത്രയ്ക്കാവശ്യമായ സൗകര്യങ്ങളെല്ലാം തന്നെ സൗജന്യമായി നല്‍കുകയായിരുന്നുവെന്ന് കൊച്ചി വിമാനത്താവള മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X