Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐ ടി മേള രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

കൊച്ചി: നവംബര്‍ 23 മുതല്‍ 26 വരെ തിരുവനന്തപുരത്ത് ടെക്നോപാര്‍ക്കില്‍ നടക്കുന്ന കേരള ഐ ടി മേള രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരസാങ്കേതികവിദ്യാ വകുപ്പ് സെക്രട്ടറി അരുണാ സുന്ദര്‍രാജ് അറിയിച്ചതാണിത്. നവംബര്‍ 23 വ്യാഴാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് ഉദ്ഘാടന ചടങ്ങ്.

ടെക്നോപാര്‍ക്കില്‍ 20,000 ചതുരശ്രയടി സ്ഥലത്ത് 170 ലേറെ സ്റ്റാളുകളിലായാണ് പ്രദര്‍ശനം. പ്രമുഖ ഹാര്‍ഡ്വേര്‍, സോഫ്റ്റ്വേര്‍ കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ഇന്റര്‍നെറ്റ്, ഇ- കൊമേഴ്സ്, പേഴ്സണല്‍- ഹോം കംപ്യൂട്ടര്‍, നൂതനസാങ്കേതിക വിദ്യ എന്നീ വിഭാഗങ്ങളിലായി ഒരുക്കുന്ന സ്റ്റാളുകളില്‍ പുതിയ കണ്ടുപിടിത്തങ്ങളും ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും അണിനിരക്കും.

മേളയുടെ ഭാഗമായി സംഘടിപ്പിക്കുന്ന രാജ്യാന്തര കോണ്‍ഫറന്‍സില്‍ ഡോ. എ.പി.ജെ.അബ്ദുല്‍കലാം, ഡോ. യു. ആര്‍.റാവു, എന്‍.വിറ്റല്‍, സീതാറാം യച്ചൂരി, ജയറാം രമേഷ്, അലക്സ് പെന്റ്ലാന്റ്, സംഗീതാ റെഡ്ഡി, അജിത് ബാലകൃഷ്ണന്‍, ശശികുമാര്‍, കിരണ്‍ കാര്‍ണിക്, ദേവാംഗ്മേത്ത, സതീഷ് ത്രിപാഠി തുടങ്ങിയവര്‍ വിവരസാങ്കേതിക രംഗത്തെ വിവിധ വശങ്ങള്‍ അവലോകനം ചെയ്യുന്ന പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

പ്രദര്‍ശനത്തോടനുബന്ധിച്ച് രണ്ട് ഇന്‍വെസ്റ്റേഴ്സ് മീറ്റുകളും സംഘടിപ്പിക്കും. കേരളത്തിലെ ചെറുകിട ഐ ടി സംരംഭകര്‍ക്കായി 25 ശനിയാഴ്ച രാവിലെ തിരുവനന്തപരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന മീറ്റില്‍ അമേരിക്കയിലെ ഇന്ത്യന്‍ സംരംഭകരുടെ അസോസിയേഷനും സാമ്പത്തികസ്ഥാപനങ്ങളും പങ്കെടുക്കും.

ശനിയാഴ്ച ഉച്ചയ്ക്കു ശേഷം കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ഇന്‍വെസ്റ്റേഴ്സ് മീറ്റില്‍ കേരളത്തില്‍ മുതല്‍മുടക്കാന്‍ തയ്യാറായിട്ടുള്ള കമ്പനികളും വിദേശ പ്രതിനിധികളും വന്‍കിട ഐ ടി സംരംഭകരും പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+