മുന്നണിബാഹ്യ ബന്ധക്കാരോട് ജനങ്ങള്‍ ചോദിക്കുമെന്ന്
കോഴിക്കോട്: യുഡിഎഫില്‍ നിന്നുകൊണ്ട് പുറത്തുള്ളവരുമായി ബന്ധമുണ്ടാക്കുന്നവരോട് ജനങ്ങള്‍ ചോദിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്‍ പറഞ്ഞു.
കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ബിജെപിയുമായി ധാരണയുണ്ടാക്കിയതു സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നവംബര്‍ 14 ചൊവാഴ്ച കോഴിക്കോട് വാര്‍ത്താലേഖകരോട് സംസാരിക്കവേ ആണ് അദ്ദേഹം ഇതു പറഞ്ഞത്.
എന്നാല്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയെന്ന വാര്‍ത്ത കെ.എം.മാണി തന്നെ നിഷേധിച്ച കാര്യവും കരുണാകരന്‍ ചൂണ്ടിക്കാട്ടി.
ഈയിടെയുണ്ടായ മദ്യദുരന്തങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സിപിഎം ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടു. രാഷ്ട്രീയസംഘട്ടനങ്ങള്‍ തടയാനാവാത്തത് ആഭ്യന്തരവകുപ്പിന്റെ പരാജയത്തെയാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.മദ്യശാലകള്‍ സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പണമുണ്ടാക്കാനുള്ളസ്ഥാപനങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വിഷമദ്യദുരന്തവും മറ്റ് രാഷ്ട്രീയസാഹചര്യങ്ങളും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ വിധിയെഴുത്തിന് വഴിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം ബിജെപിയുമായി തങ്ങള്‍ ബന്ധമുണ്ടാക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് കെ.എം.മാണി ചൊവാഴ്ച കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബിജെപിയുമായി കേരളാ കോണ്‍ഗ്രസ്- എം ഒരു തരത്തിലുള്ള കരാറോ ധാരണയോ ഉണ്ടാക്കിയിട്ടില്ലെന്നും ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ചില സ്ഥാപിത താല്പര്യക്കാരുടെ പ്രചരണമാണെന്നും മാണി പറഞ്ഞു.












Click it and Unblock the Notifications