മണിച്ചന്റെ കള്ളുഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി
തിരുവനന്തപുരം: കിസ്ത് കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരം എക്സൈസ് റേഞ്ചിലെ 37 കള്ളുഷാപ്പുകളുടെ ലൈസന്‍സ് നവംബര്‍ 13 തിങ്കളാഴ്ച റദ്ദാക്കി. എക്സൈസ് കമ്മീഷണര്‍ ജെ.ലളിതാബികയാണ് ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനമെടുത്തത്.
മണിച്ചനും പങ്കാളികളും നടത്തുന്നവയാണ് ഈ ഷാപ്പുകള്‍. അമ്പലത്തറ സുരേന്ദ്രദാസ്, കുട്ടപ്പന്‍ എന്നിവരുമായി ചേര്‍ന്ന് 10,65,00,000 രൂപയ്ക്കാണ് മണിച്ചന്‍ ഷാപ്പുകള്‍ ലേലം കൊണ്ടത്.
കഴിഞ്ഞ നാലു തവണയായി കിസ്ത് അടയ്ക്കാത്തതിനാല്‍ ജാമ്യത്തുകയില്‍ അത് വകവെച്ചു കൊടുത്ത ഇനത്തില്‍ സര്‍ക്കാരിന് രണ്ടു കോടിയില്‍പരം രൂപ തിരുവനന്തപുരം അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ നഷ്ടപ്പെടുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ ഇതു സംബന്ധിച്ച ഫയലുകള്‍ വിളിച്ചു വരുത്തി പരിശോധിച്ചിട്ടാണ് ലൈസന്‍സ് റദ്ദാക്കാന്‍ എക്സൈസ് കമ്മീഷണര്‍ തീരുമാനിച്ചത്.
ലൈസന്‍സ് റദ്ദാക്കാനുള്ള തീരുമാനത്തെ തുടര്‍ന്ന് ഈ ഷാപ്പുകളെല്ലാം തിങ്കളാഴ്ച വൈകീട്ടു തന്നെ അടച്ചുപൂട്ടി.












Click it and Unblock the Notifications