കേരളത്തില്‍ കെഎസ്യു പഠിപ്പു മുടക്കി
തിരുവനന്തപുരം: കെഎസ്യു പ്രവര്‍ത്തകര്‍ സംസ്ഥാനത്തെ കോളേജുകളില്‍ നവംബര്‍ 14 ചൊവാഴ്ച പഠിപ്പു മുടക്കി. നിലമേല്‍ എന്‍എസ്എസ് കോളേജിലെ ജനറല്‍ സെക്രട്ടറിയും കെഎസ്യു പ്രവര്‍ത്തകനുമായ നിഷാദിനെ എസ്എഫ്ഐക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് പഠിപ്പു മുടക്ക്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കെഎസ്യു പ്രവര്‍ത്തകര്‍ പഠിപ്പു മുടക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. എറണാകുളം നഗരത്തില്‍ പഠിപ്പു മുടക്ക് ഭാഗികമായിരുന്നു. എന്നാല്‍ തിരുവനന്തപുരത്തും കോഴിക്കോട്ടും പഠിപ്പുമുടക്ക് പൂര്‍ണം.
നിഷാദിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം പുറത്ത് കത്തിക്കൊണ്ട് എസ്എഫ്ഐ എന്നെഴുതിയതിനെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡണ്ട് സതീശന്‍ പാച്ചേനി പറഞ്ഞു.
സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ കമ്മീഷന് നിവേദനം നല്‍കുമെന്ന് എഐസിസി സെക്രട്ടറി രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് പ്രസ് ക്ലബില്‍ വാര്‍ത്താലേഖകരോട് സംസാരിക്കവെയാണ് ചെന്നിത്തല ഇക്കാര്യം വെളിപ്പെടുത്തിയത്.












Click it and Unblock the Notifications