നിഷാദിനെ മര്‍ദ്ദിച്ച അഞ്ച് പേര്‍ അറസ്റില്‍
തിരുവനന്തപുരം: നിലമേല്‍ എന്‍എസ്എസ് കോളേജ് ജനറല്‍ സെക്രട്ടറിയും കെഎസ്യു പ്രവര്‍ത്തകനുമായ നിഷാദിനെ മര്‍ദ്ദിച്ച അഞ്ചു പേരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് അറസ്റു ചെയ്തു.
തിരുവല്ലം മേനിലം ഉഷസ്സില്‍ ശിവപ്രകാശ് (20), വെഞ്ഞാറമൂട് തടത്തരികത്ത് പുത്തന്‍വീട്ടില്‍ ആദര്‍ശ് കുമാര്‍ (19), തിരുമല ദര്‍ശനയില്‍ ആര്‍.വി. സൈജു (19), കടകംപള്ളി കരിക്കകം മുറിയില്‍ സുഗതന്‍ റോഡില്‍ ചന്ദ്രബോസ് (20), പാറശ്ശാല ചെറുവട്ടൂര്‍ പൊറ്റയില്‍ അരുണ്‍വില്ലയില്‍ അനൂപ് ചന്ദ്രന്‍ (21) എന്നിവരെയാണ് അറസ്റു ചെയ്തത്.
ഇതില്‍ ചന്ദ്രബോസ് യൂണിവേഴ്സിറ്റി കോളേജില്‍ നിന്നുള്ള യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറാണ്. മറ്റുള്ളവര്‍ കോളേജിലെ എസ്എഫ്ഐ യൂണിറ്റംഗങ്ങളും. ഇവരെക്കൂടാതെ കണ്ടാലറിയാവുന്ന എട്ടു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കന്റോണ്‍മെന്റ് സി.ഐ. കൃഷണന്‍നായര്‍, എസ്.ഐ. ബൈജു എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.
കോളേജ് യൂണിയന്‍ ഉദ്ഘാടനത്തിനായി വിശിഷ്ടാതിഥികളെ സംഘടിപ്പിക്കാന്‍ നിലമേല്‍ കോളേജ് യൂണിയന്‍ ഭാരവാഹികളോടൊപ്പം നിഷാദ് യൂണിവേഴ്സിറ്റി കോളേജില്‍ എത്തിയപ്പോഴാണ് എസ്എഫ്ഐക്കാരുടെ മര്‍ദ്ദനത്തിനിരയായത്. കോളേജ് ഓഡിറ്റോറിയത്തില്‍ വെച്ച് നിഷാദിന്റെ പുറത്ത് കത്തികൊണ്ട് എസ്എഫ്ഐ എന്നെഴുതുകയും ചെയ്തിരുന്നു.












Click it and Unblock the Notifications