മൂന്ന് യാത്രക്കാരെ അബുദാബിയില്‍ നിന്ന് തിരിച്ചയച്ചു
നെടുമ്പാശേരി: നെടുമ്പാശേരിയില്‍ നിന്ന് അബുദാബി വഴി ആംസ്റര്‍ഡാമിലേക്ക് പോവുകയായിരുന്ന മൂന്ന് പേരെ അബുദാബിയില്‍ നിന്ന് നെടുമ്പാശേരിയിലേക്ക് തിരിച്ചയച്ചു. അബുദാബിയില്‍ നിന്ന് ആംസ്റര്‍ഡാമിലേക്ക് പോവാനുള്ള ബോഡിംഗ് പാസ് കിട്ടാത്തതിനാലാണ് ഇവരെ നെടുമ്പാശേരിയിലേക്ക് തിരിച്ചയച്ചത്.
മഹേഷ്, സാജന്‍ പാണ്ഡ്യ, രേഷ്മ എന്നിവരാണ് യാത്രക്കാര്‍. ഇവരുടെ പാസ്പോര്‍ട്ടും മറ്റു രേഖകളും പരിശോധിച്ചുവരികയാണ്.
നവംബര്‍ 13 തിങ്കളാഴ്ച ഉച്ചയ്ക്ക് എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് ഇവര്‍ അബുദാബിയിലേക്ക് പോയത്. ചൊവാഴ്ചെ പുലര്‍ച്ചെ തന്നെ ഇവര്‍ തിരികെയെത്തുകയും ചെയ്തു.
മുംബൈയില്‍ നിന്നാണ് ഇവര്‍ കൊച്ചിയിലെത്തിയത്.












Click it and Unblock the Notifications