മലയാളി ശാസ്ത്രജ്ഞര്‍ക്ക് യു എസ് പേറ്റന്റ്
തിരുവനന്തപുരം: അതിചാലതകതയെ (സൂപ്പര്‍ കണ്ടക്ടിവിറ്റി ) സംബന്ധിച്ച പുതിയ കണ്ടെത്തലിന് മലയാളി ശാസ്ത്രജ്ഞര്‍ യു എസില്‍ നിന്നുള്ള പേറ്റന്റ് കരസ്ഥമാക്കി. തിരുവനന്തപുരത്തെ കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ചിന്റെ കീഴിലുള്ള റീജണല്‍ റിസര്‍ച് ലബോറട്ടറിയിലെ ശാസ്ത്രജ്ഞരാണ് നേട്ടം കൈവരിച്ചത്.
ലബോറട്ടറിയിലെ ഇലക്ട്രോണിക് സെറാമിക്സ് ഗ്രൂപ്പിലെ ശാസ്ത്രജ്ഞര്‍ക്കാണ് പേറ്റന്റ് .ഉയര്‍ന്ന ഊഷ്മാവിലും പ്രവര്‍ത്തിക്കുന്ന അതിചാലകങ്ങളെക്കുറിച്ചായിരുന്നു ഇവരുടെ പഠനം.
പ്രഫ. ജേക്കബ് കോശിയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത, ഉയര്‍ന്ന ഊഷ്മാവിലും അതിചാലകത പ്രദര്‍ശിപ്പിക്കുന്ന ഫിലിമിനാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്.
പുതിയ തലമുറയില്‍പെട്ട അതിചാലകങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ഈ കണ്ടുപിടിത്തം സഹായകമാകുമെന്ന് ആര്‍ ആര്‍ എല്‍ വൃത്തങ്ങള്‍ അറിയിച്ചു.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അതിചാലകഗവേഷണരംഗത്ത് റീജണല്‍ റിസര്‍ച് ലാബിലെ ശാസ്ത്രജ്ഞര്‍ യു എസ് പേറ്റന്റ് നേടിയെടുക്കുന്നത്. കഴിഞ്ഞ വര്‍ഷവും ലാബിലെ ശാസ്ത്രജ്ഞര്‍ രണ്ട് യുഎസ് പേറ്റന്റ് നേടിയെടുത്തിരുന്നു.












Click it and Unblock the Notifications