പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി
ശ്രീകൃഷ്ണപുരം : ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയതായി പരാതി.
ശ്രീകൃഷ്ണപുരം കടമ്പഴിപ്പുറം കോളനിയിലെ പെണ്‍കുട്ടിയെ വീട്ടിനടുത്തുള്ള റബര്‍ തോട്ടത്തില്‍ ടാപ്പിംഗിന് വരുന്ന യുവാവ് പീഡിപ്പിച്ചതെന്നാണ് പരാതി.വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച ശേഷം യുവാവ് ഒളിവില്‍ പോയതായി പറയുന്നു.
നിര്‍ധനയായ പെണ്‍കുട്ടിയുടെ അമ്മ പഞ്ചായത്ത് അധികൃതര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുന്ന നാള്‍ മുതല്‍ യുവാവ് തന്നെ പീഡിപ്പിക്കാറുണ്ടായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു. വിവാഹം കഴിക്കാമെന്ന് പറഞ്ഞായിരുന്നത്രെ ഇയാള്‍ അടുത്ത് കൂടിയത്. അലനല്ലൂര്‍ ഉപ്പുകുളം സ്വദേശിയാണ് താനെന്നാണ് ഇയാള്‍ നാട്ടുകാരോട് പറഞ്ഞിരിക്കുന്നത്.
ഗര്‍ഭിണിയായ കാര്യം പുറത്തുപറഞ്ഞാല്‍ വിവാഹം കഴിക്കില്ലെന്ന് പറഞ്ഞ് യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയും ആരോ ഇതു പോലെ ചതിച്ചതിന്റെ ഫലമായി ഏതാനും മാസം മുമ്പ് പ്രസവിച്ചിരുന്നു.












Click it and Unblock the Notifications