എസ് ഐയുടെ പോക്കറ്റടിച്ചു
അങ്കമാലി: പോക്കറ്റടിയും കുറ്റകൃത്യങ്ങളും തടയാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന പൊലീസിന്റെ പോക്കറ്റിലും കള്ളന്റെ കൈയേറ്റം.
നവംബര്‍ 13 തിങ്കളാഴ്ചയാണ് നിയമപാലകന്റെ പോക്കറ്റടിച്ച സംഭവം നടന്നത്. എറണാകുളം ജില്ലയിലെ അങ്കമാലി പൊലീസ് സ്റ്റേഷന്‍ അഡീഷണല്‍ എസ് ഐ കെ.എ.ജോസഫിന്റെ പോക്കറ്റിലാണ് കള്ളന്‍ കൈവച്ചത്.
ആലുവയില്‍ നിന്ന് അങ്കമാലിയിലേയ്ക്ക് ബസില്‍ പോകുമ്പോഴാണ് പോക്കറ്റടി നടന്നത്. പ്രതിയെ എസ് ഐ തന്നെ ബസില്‍ വച്ച് പിടികൂടി. പേഴ്സ് നഷ്ടപ്പെട്ടതറിഞ്ഞ് എസ് ഐ തന്നെ ബസില്‍ പരിശോധന നടത്തി പ്രതിയെ പിടികൂടുകയായിരുന്നു.
എറണാകുളം ഇടപ്പള്ളി വട്ടേക്കുന്ന് കഴുതാരക്കുഴി ജോയിയാണ് പൊലീസിന്റെ പോക്കറ്റടിച്ച് പുലിവാലു പിടിച്ചത്. പൊലീസ് സ്റ്റേഷനിലേയ്ക്കു കൊണ്ടുപോകുമ്പോള്‍ സ്റ്റേഷനു മുന്നില്‍വച്ച് പ്രതി പേഴ്സ് എറിഞ്ഞുകളഞ്ഞു. പേഴ്സില്‍ 600 രൂപയുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications