പ്ലസ് ടു അധ്യാപകരെ സ്ഥിരപ്പെടുത്തി സുപ്രീം കോടതി ഉത്തരവ്
ദില്ലി: കേരളത്തിലെ പ്ലസ് ടു സ്കൂളുകളിലേക്ക് ഇതുവരെ നിയമിച്ച എല്ലാ അധ്യാപകരെയും സ്ഥിരപ്പെടുത്തിക്കൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതു പ്രകാരം പ്ലസ് ടു അധ്യാപകരായി പ്രൊമോഷന്‍ ലഭിച്ച ഹൈസ്കൂള്‍ അസിസ്റന്റുമാര്‍ക്കും മറ്റു വിധത്തില്‍ നിയമിതരായ അധ്യാപകര്‍ക്കും ജോലിസ്ഥിരത ലഭിക്കും.
അടുത്ത മൂന്നു മാസങ്ങള്‍ക്കുള്ളില്‍ കേരള വിദ്യാഭ്യാസച്ചട്ടങ്ങള്‍ക്കും വിദ്യാഭ്യാസസംഹിതകള്‍ക്കും അനുസൃതമായി പ്ലസ് ടു ചട്ടങ്ങള്‍ ഉണ്ടാക്കണമെന്ന് സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു മാസത്തിനകം ഇതിനു കഴിഞ്ഞില്ലെങ്കിലും പ്ലസ് ടു സംബന്ധമായ കാര്യങ്ങള്‍ക്ക് സുപ്രീം കോടതിയുടെ അഭിപ്രായം തേടണം.
ജസ്റിസുമാരായ ജി.ബി. പട്നായിക്കും അഗര്‍വാളും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications