പൂവാല സംഘം അധ്യാപകനെ വെട്ടി
മാവേലിക്കര : പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിന് കോളേജധ്യാപകനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു.
മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജിലെ ജന്തുശാസ്ത്ര അധ്യാപകന്‍ ജേക്കബ് ചാണ്ടിക്കാണ് പൂവാലസംഘത്തിന്റെ വെട്ടേറ്റത്. നവംബര്‍ 11 ശനിയാഴ്ച രാത്രി പ്രായിക്കര വച്ചാണ് ബൈക്കിലെത്തിയ അക്രമിസംഘം ജേക്കബിനെ വെട്ടിയത്.
കോളേജിലെ പെണ്‍കുട്ടികളെ ശല്യപ്പെടുത്തുകയും സെക്സ് റാക്കറ്റിലേക്ക് തന്ത്രപൂര്‍വം വീഴ്ത്താന്‍ ശ്രമിക്കുകയും ചെയ്ത സംഘത്തെ എതിര്‍ത്തതിനാണ് അധ്യാപകനെ വെട്ടിയതെന്ന് സംശയിക്കുന്നതായി മാവേലിക്കര പൊലീസ് അറിയിച്ചു.
മാവേലിക്കര ബുദ്ധ ജംഗ്ഷന്‍ മുതല്‍ കല്ലുമല വരെയുള്ള റോഡിലാണ് പൂവാലവിളയാട്ടമെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. പ്രേമം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കി പീഡിപ്പിക്കുന്ന സംഘവും ഇവിടെ പ്രവര്‍ത്തിക്കുന്നുവെന്ന് പരാതിയുണ്ട്.












Click it and Unblock the Notifications