എന്നൂര് വൈദ്യുതി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെടരുത് :കോടതി
കൊച്ചി: നവംബര്‍ 20 വരെ കേരളം വൈദ്യുതി വാങ്ങല്‍ കരാറുകളിലൊന്നും ഏര്‍പ്പെടരുതെന്ന് കേരളാഹൈക്കോടതി നിര്‍ദ്ദേശം നല്കി. നവംബര്‍ 14 ചൊവാഴ്ച ജസ്റ്റീസ് ആര്.ഭാസ്കരനാണ് ഈ നിര്‍ദ്ദേശം നല്‍കിയത്.
ദക്ഷിണ് ഭാരതി എനര്‍ജി കണ്‍സോര്‍ഷ്യവുമായി സംസ്ഥാനം വൈദ്യുതിവാങ്ങല്‍ കരാറില്‍ ഏര്പ്പെടുന്നതിനെചോദ്യം ചെയ്തു കൊണ്ട് കണ്ണൂര്‍ പവര്‍ പ്രൊജക്ട് ചെയര്മാന് കെ. പി.പി.നമ്പ്യാര്‍ നല്കിയ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഇടക്കാല ഉത്തരവ്.
നവംബര്‍ ആറിന് കേസ് ആദ്യമായി കോടതിയുടെ പരിഗണനയ്ക്കെത്തിയപ്പോള്‍ സംസ്ഥാനം ദക്ഷിണ് ഭാരതിയുമായി കരാറില്‍ ഏര്‍പ്പെടില്ലെന്ന് സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ നവംബര്‍ 14 ന് ഈ സത്യവാങ്മൂലം ആവര്‍ത്തിക്കാന്‍ അഡ്വക്കേറ്റ് ജനറല്‍ വിസമ്മതിച്ചു. ഇതേത്തുടര്‍ന്നാണ് കോടതി ഇടക്കാല ഉത്തരവിലൂടെ സര്‍ക്കാര്‍ വൈദ്യുതി വാങ്ങുന്നതിനെ തടഞ്ഞിരിക്കുന്നത്.
ദക്ഷിണ് ഭാരതി കണ്‍സോര്‍ഷ്യം തമിഴ്നാട്ടിലെ എന്നൂര് വൈദ്യുതിനിലയത്തില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി വാങ്ങാനുള്ള സംസ്ഥാനസര്‍ക്കാരിന്റെ നീക്കവും ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള കെ. പി.പി നമ്പ്യാരുടെ രംഗപ്രവേശനവും വിവാദമുണ്ടാക്കിയിരുന്നു.
നമ്പ്യാര്‍ ചെയര്‍മാനായി കണ്ണൂരില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന വൈദ്യുതിനിലയത്തില്‍ നിന്നും വൈദ്യുതി വാങ്ങാതെ തമിഴ്നാട്ടിലെ എന്നൂരില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാരിന്റെയും വൈദ്യുതിബോര്‍ഡിന്റെയും നീക്കത്തില്‍ അഴിമതിയുണ്ടെന്നാരോപിച്ചായിരുന്നു നമ്പ്യാര്‍ രംഗത്തെത്തിയത്.
എന്നൂരില്‍ നിന്നും വൈദ്യുതി വാങ്ങാനുള്ള സര്‍ക്കാര്‍ നീക്കത്തെ തടയണമെന്നാവശ്യപ്പെട്ട് നമ്പ്യാര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications