അധ്യാപികയെ വിദ്യാര്‍ഥി മര്‍ദ്ദിച്ചു
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നികിലെ അധ്യാപികയായ സുഹ്റാബീവിയെ ക്ലാസ്മുറിയില്‍ വെച്ച് കോളജ് യൂണിയന്‍ ഭാരവാഹിയായ വിദ്യാര്‍ഥി മര്‍ദ്ദിച്ചു. അതേ സമയം അധ്യാപിക വിദ്യാര്‍ഥിയെ അടിച്ചുവെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവര്‍ത്തകരായ ഒരു സംഘം ക്ലാസ് മുറികളിലെ ഉപകരണങ്ങളും ലാബും അടിച്ചുതകര്‍ത്തു.
നവംബര്‍ 13 തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അധ്യാപികയുടെ പരാതിയെ തുടര്‍ന്ന് കോളജ് യൂണിയന്‍ വൈസ് ചെയര്‍മാന്‍ കൂടിയായ ആര്‍.റെജി എന്ന വിദ്യാര്‍ഥിയെ കോളജില്‍ നിന്ന് സസ്പെന്റ് ചെയ്തു.
ക്ലാസില്‍ വെച്ച് സെമിനാര്‍ നടക്കുന്നതിനിടയിലാണ് അധ്യാപികയെ കയ്യേറ്റം ചെയ്യാന്‍ ശ്രമമുണ്ടായത്. മറ്റൊരു വിദ്യാര്‍ഥിയുടെ സെമിനാര്‍ പേപ്പറിന്റെ കുറിപ്പുകള്‍ തന്റെതാണെന്ന് റെജി അവകാശപ്പെട്ടതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കയ്യേറ്റശ്രമമുണ്ടായതെന്ന് സുഹ്റാബീവി പറഞ്ഞു.
തന്റെ കയ്യില്‍ റെജി അടിക്കുകയായിരുന്നു. വീണ്ടും ആക്രമിക്കാനൊരുങ്ങിയപ്പോള്‍ മറ്റ് കുട്ടികള്‍ തടഞ്ഞു. പിന്നീട് താന്‍ ഓഫീസ് മുറിയിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. സുഹ്റാബീവി പറഞ്ഞു.
അതേ സമയം സുഹ്റാബീവി റെജിയെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് എസ്എഫ്ഐ ആരോപിച്ചു. സുഹ്റാബീവിയും റെജിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications