യുറേനിയം ദണ്ഡുകള്‍ ബിഎആര്‍സിക്കു കൈമാറും
കൊച്ചി: ക്രൈംബ്രാഞ്ച് സ്ക്വാഡ് കൊച്ചിയില്‍ പിടിച്ചെടുത്ത യുറേനിയം ദണ്ഡുകള്‍ ഭാഭാ അണുശക്തി ഗവേഷണ കേന്ദ്ര(ബിഎആര്‍സി)ത്തിനു കൈമാറും.
രാജ്യത്ത് നിലവിലുള്ള നിയമപ്രകാരം അണുപ്രസരണ ശേഷിയുള്ള വസ്തുക്കള്‍ കണ്ടെടുത്താല്‍ ബിഎആര്‍സിക്കു കൈമാറണമെന്നാണ് ചട്ടം. ഇതനുസരിച്ചാണ് യുറേനിയം ദണ്ഡുകള്‍ കൈമാറാന്‍ തീരുമാനമായത്.
ഇതിനിടെ കോഴിക്കോട് റേഡിയോ സേഫ്റ്റി ഡയറക്ടറേറ്റില്‍ നിന്നെത്തിയ വിദഗ്ദ്ധര്‍ നവംബര്‍ 14 ചൊവാഴ്ച യുറേനിയം ദണ്ഡുകള്‍ പരിശോധിച്ചു. ഈ ദണ്ഡുകളില്‍ അണുപ്രസരണം ദൃശ്യമല്ലെന്നും ഇവയുപയോഗിച്ച് അണുബോംബുണ്ടാക്കാന്‍ സാധ്യമല്ലെന്നുമാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍.












Click it and Unblock the Notifications