വിസ തട്ടിപ്പ് : ദമ്പതികള്‍ പിടിയില്‍
അടൂര്‍ : കുവൈറ്റില്‍ ജോലി വാഗ്ദാനം നല്‍കി അനേകം പേരില്‍ നിന്നും രണ്ട് ലക്ഷം രൂപയോളം തട്ടിയെടുത്ത ദമ്പതികള്‍ അറസ്റിലായി.
കോട്ടയം പുത്തനങ്ങാടി തോപ്പില്‍ വിജയന്‍ (44), രാധാമണി (33) എന്നിവരെയാണ് നവംബര്‍ 13 തിങ്കളാഴ്ച അടൂര്‍ പൊലീസ് അറസ്റ് ചെയ്തത്. കുവൈറ്റില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഏഴ് പേരില്‍ നിന്നും ഇവര്‍ പണം തട്ടിയതായി പൊലീസ് അറിയിച്ചു.
തോഷിബാ കമ്പനിയില്‍ ജോലി ശരിയാക്കാം എന്ന് പറഞ്ഞാണ് 25,000 രൂപ വീതം ഇവരില്‍ നിന്നും വിജയന്‍ വാങ്ങിയത്. വീണ്ടും 9,000 രൂപ കൂടി വേണമെന്ന് വിജയന്‍ ആവശ്യപ്പെട്ടിരുന്നു. ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയവര്‍ കോട്ടയത്ത് അന്വേഷണം നടത്തി. തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്.
ബിസിനസുകാരാണെന്ന വ്യാജേന അടൂരിലെ തട്ടയിലാണ് ഇവര്‍ വീട് വാടകയ്ക്കെടുത്ത് താമസിച്ചിരുന്നത്. വളരെ നാളുകളായി തട്ടിപ്പ് നടത്തുന്ന സംഘം കൂടുതല്‍ പേരെ കബളിപ്പിച്ചിട്ടുണ്ടാകാം എന്ന് പൊലീസ് കരുതുന്നു.












Click it and Unblock the Notifications