Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളികള്‍ക്ക് കിഷ്ക്കിന്ധയില്‍ പ്രത്യേക പാക്കേജ്

ചെന്നൈ: കേരളത്തില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കിഷ്ക്കിന്ധ അമ്യൂസ്മെന്റ് പാര്‍ക്ക് പുതിയ പാക്കേജ് അവതരിപ്പിക്കുന്നു.

ചെന്നൈയിലെത്തുന്ന വിനോദസഞ്ചാരികളുടെ സംഘങ്ങള്‍ക്ക് കിഷ്ക്കിന്ധയുള്‍പ്പടെയുള്ള വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കുറഞ്ഞ ചെലവില്‍ സന്ദര്‍ശിച്ചു മടങ്ങുന്നതിനുള്ള പദ്ധതിയാണിതെന്ന് കിഷ്ക്കിന്ധ ചെയര്‍മാന്‍ അപ്പച്ചന്‍ അറിയിച്ചു.

മൂന്നുദിവസം കിഷ്ക്കിന്ധയില്‍ താമസിച്ച് ചെന്നൈ ചുറ്റിക്കാണുന്നതിന് ഒരാള്‍ക്ക് 1000 രൂപയും രണ്ടു ദിവസത്തേക്ക് ഒരാള്‍ക്ക് 750 രൂപയും ഒരു ദിവസത്തേക്ക് 650 രൂപയുമാണ് ചെലവ് വരിക. സാധാരണഗതിയില്‍ 2000 രൂപ ചെലവു വരുന്നിടത്താണ് പുതിയ പദ്ധതിയില്‍ പകുതിയായി കുറയുന്നതെന്ന് അപ്പച്ചന്‍ പറഞ്ഞു.

ഇരുന്നൂറ് പേര്‍ക്ക് താമസത്തിനും ഭക്ഷണത്തിനുമുള്ള കിഷ്ക്കിന്ധയില്‍ ഒരുക്കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+