Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യമെമ്പാടും ബാങ്ക് പ്രവര്‍ത്തനം സ്തംഭിച്ചു

ദില്ലി: ബാങ്ക് ജീവനക്കാര്‍ ഒരു ദിവസത്തെ ബാങ്ക് സമരം തുടങ്ങിയതോടെ രാജ്യമെമ്പാടുമുള്ള ബാങ്ക് പ്രവര്‍ത്തനം സ്തംഭിച്ചു. ബാങ്ക് മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ നവംബര്‍ 15 ബുധനാഴ്ച രാവിലെയാണ് ബാങ്ക് ജീവനക്കാര്‍ സമരം തുടങ്ങിയത്.

സമരത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് രാജ്യത്തെ വിവിധ നഗരങ്ങളില്‍ പ്രകടനങ്ങള്‍ നടന്നു. ബാങ്കില്‍ നിന്ന് വായ്പയെടുത്ത് തിരിച്ചടക്കുക പോലും ചെയ്യാത്ത ഒരു കൂട്ടം ബിസിനസ് രാജാക്കന്മാര്‍ക്ക് ദേശസാല്‍കൃതബാങ്കുകളെ കൈമാറാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഇതിനെതിരെ സര്‍ക്കാരിന് ഞങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പാണ് ഈ സമരം - ബാങ്ക് ജീവനക്കാരുടെയ ഐക്യ ഫോറം കണ്‍വീനര്‍ വികെ. ഗുപ്ത പറഞ്ഞു.

രാജ്യത്തെമ്പാടുമുള്ള ബാങ്കുകളില്‍ ജീവനക്കാര്‍ സമരത്തിലാണെന്നതിന്റെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി ബാങ്ക് ഓഫ് ഇന്ത്യ ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഹര്‍വീന്ദര്‍ സിംഹ് അറിയിച്ചു.

ഒട്ടേറെ ബാങ്കുകളും സ്വയം പിരിഞ്ഞുപോകല്‍ പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും ചില ബാങ്ക് മാനേജ്മെന്റുകളും ജീവനക്കാരെ ഈ പദ്ധതിക്ക് നിര്‍ബന്ധിക്കുകയാണെന്ന് ജീവനക്കാര്‍ ആരോപിച്ചു.

ബാങ്ക് ദേശസാല്‍കരണ നിയമത്തില്‍ വരുത്താനുദ്ദേശിക്കുന്ന ഭേദഗതി മൂലം പൊതുമേഖലാ ബാങ്കുകളുടെ അവസ്ഥയ്ക്ക് മാറ്റം വരില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹ ജീവനക്കാര്‍ക്ക് നേരത്തെ ഉറപ്പു നല്‍കിയിരുന്നെങ്കിലും സമരം ചെയ്യാന്‍ തൊഴിലാളിസംഘടനകള്‍ തീരുമാനിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+