വിവാദ ബാങ്കിംഗ് ബില്‍ വ്യാഴാഴ്ച മന്ത്രിസഭയ്ക്കു മുന്നില്‍
ദില്ലി: പൊതുമേഖലാ ബാങ്കുകളില്‍ കേന്ദ്രസര്‍ക്കാരിനുള്ള പങ്ക് 33 ശതമാനമായി കുറയ്ക്കാനുള്ള വിവാദ ബാങ്കിംഗ് കമ്പനീസ് (അക്വിസിഷന്‍ ആന്റ് ട്രാന്‍സ്ഫര്‍ അണ്ടര്‍ടേക്കിംഗ്) ബില്‍ നവംബര്‍ 16 വ്യാഴാഴ്ച കേന്ദ്രമന്ത്രിസഭ പരിഗണനയ്ക്കെടുക്കും.
ബില്‍, രാജ്യത്തെ ബാങ്കുകളെ സ്വകാര്യവല്‍ക്കരണത്തിലേക്കു നയിക്കുമെന്ന് ആരോപിച്ച് രാജ്യമെമ്പാടുമുള്ള ബാങ്ക് ജീവനക്കാര്‍ നവംബര്‍ 15 ബുധനാഴ്ച സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ ബില്‍ നിലവില്‍ വന്നാലും പൊതുമേഖലാ ബാങ്കുകളുടെ ഇപ്പോഴത്തെ സ്വഭാവം നിലനില്‍ക്കുമെന്നു തന്നെയാണ് കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹ ജീവനക്കാരെ അറിയിച്ചത്.
ബാങ്കിംഗ് മേഖലയില്‍ രണ്ടാംഘട്ട പരിഷ്കരണത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ബില്‍ കൊണ്ടു വരുന്നത്. ഈ സാമ്പത്തിക വര്‍ഷം തന്നെ ബില്‍ പാസ്സാക്കുമെന്ന് ലോക വ്യാപാര സംഘടനയ്ക്കും ഐഎംഎഫിനും കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ബില്‍ മന്ത്രിസഭയുടെ പരിഗണനയ്ക്കു വരുന്നത്.
ബാങ്കിംഗ് മേഖലയില്‍ വരുത്തേണ്ട പരിഷ്കരണങ്ങളെക്കുറിച്ച് നരസിംഹം കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ബില്‍ രൂപീകരിച്ചിട്ടുള്ളത്.












Click it and Unblock the Notifications