ജാഗിര്‍ കൗറിന് ജാമ്യം
ചണ്ഡിഗഢ്: ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി അധ്യക്ഷ ജാഗിര്‍ കൗറിന് പഞ്ചാബ്- ഹര്യാന ഹൈക്കോടതി നവംബര്‍ 15 ബുധനാഴ്ച ജാമ്യം അനുവദിച്ചു.
എന്നാല്‍ ചോദ്യംചെയ്യലിനായി നവംബര്‍ 17 വെള്ളിയാഴ്ച സിബിഐക്കു മുമ്പാകെ ഹാജരാവാന്‍ ജാഗിര്‍ കൗറിന് കോടതി നിര്‍ദ്ദേശം നല്കി. തന്റെ മകള്‍ ഹര്‍പ്രീതിന്റെ കൊലപാതകത്തില്‍ ജാഗിര്‍ കൗര്‍ മുഖ്യ പങ്കു വഹിച്ചതായി സിബിഐ കണ്ടെത്തിയിരുന്നു.
നേരത്തേ പട്യാലയിലെ പ്രത്യേക സിബിഐ കോടതി ജാഗിര്‍ കൗറിനന്റെ ജാമ്യം റദ്ദാക്കിയിരുന്നു.


Click it and Unblock the Notifications