കരുണാനിധി രാജ്കുമാറുമായി ഫോണില്‍ സംസാരിച്ചു
ചെന്നൈ: വീരപ്പന്‍ വിട്ടയച്ച രാജ്കുമാറുമായി തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി ടെലഫോണില്‍ സംസാരിച്ചു.
രാജ്കുമാറിന്റെ ശബ്ദം ക്ഷീണിതമായിരുന്നുവെന്നും താന്‍ അദ്ദേഹത്തോട് വിശ്രമിക്കാന്‍ നിര്‍ദേശിച്ചെന്നും കരുണാനിധി നവംബര്‍ 15 ബുധനാഴ്ച പറഞ്ഞു. തന്നെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് രാജ്കുമാര്‍ നന്ദി പറഞ്ഞതായി കരുണാനിധി അറിയിച്ചു.
വീരപ്പനുമായി ചര്‍ച്ച നടത്തിയ നെടുമാരനും കരുണാനിധിയുമായി ഫോണില്‍ ബന്ധപ്പെട്ടു.
രാജ്കുമാര്‍ ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ചയോ ബാംഗ്ലൂരിലേക്ക് പോകുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications