ജാര്‍ഖണ്ഡ് പിറന്നു, മറാണ്ടി മുഖ്യമന്ത്രി
റാഞ്ചി: ഇന്ത്യയിലെ 28 -ാമത് സംസ്ഥാനമായി ജാര്‍ഖണ്ഡ് നവംബര്‍ 14 ചൊവാഴ്ച അര്‍ദ്ധരാത്രി നിലവില്‍ വന്നു. ബി ജെ പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ബാബുലാല്‍ മറാണ്ടി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയായി സ്ഥാനമേറ്റു.
സംസ്ഥാനത്തെ ആദ്യത്തെ ഗവര്‍ണര്‍ പ്രഭാത്കുമാര്‍ മുമ്പൊകയായിരുന്നു മറാണ്ടിയുടെ സത്യപ്രതിജ്ഞ. ജെ എം എം , ആര് ജെ ി, ഇടതു പാര്‍ട്ടി അംഗങ്ങള്‍ സത്യപ്രതിജ്ഞാചടങ്ങ് ബഹിഷ്കരിച്ചു.
ബ ിജെ പി നിയമസഭാകക്ഷിനേതാവായി മറാണ്ടിയെ ചൊവാഴ്ച തിരഞ്ഞെടുത്തിരുന്നു. ജാര്‍ഖണ്ഡില്‍ ദേശീയ ജനാധിപത്യ സഖ്യത്തിന് 40 അംഗങ്ങളാണുള്ളത്. ബ ിജെ പി ക്ക് മാത്രം 32 അംഗങ്ങള്‍. സമതാപാര്‍ട്ടിക്ക് അഞ്ചും ജനതാദള്‍ യുണൈറ്റഡിന് മൂന്നും അംഗങ്ങള്‍. ഭൂരിപക്ഷത്തിന് ഒരംഗത്തിന്റെ കുറവേ സഖ്യത്തിനുണ്ടായിരുന്നുള്ളൂ. ഓള് ജാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയന്റെ പിന്തുണയുള്ള രണ്ട് സ്വതന്ത്ര അംഗങ്ങള്‍ ബി ജെ പി സഖ്യത്തെ പിന്തുണച്ചതോടെ സഖ്യത്തിന് ഭൂരി പക്ഷമാകുകയായിരുന്നു.
റാഞ്ചിയാണ് ജാര്‍ഖണ്ഡിന്റെ തലസ്ഥാനം. 18 ജില്ലകള്‍ അടങ്ങുന്ന സംസ്ഥാനത്തില്‍ 81 നിയമസഭാമണ്ഡലങ്ങളും 14 ലോക്സഭാമണ്ഡലങ്ങളുമുണ്ട്. ജനസംഖ്യ-218.44 ലക്ഷം. ഏതാണ്ട് മുപ്പത് ഗിരിവര്‍ഗ സമുദായക്കാരുള്ള സംസ്ഥാനത്തെ ജനസംഖ്യയില്‍ 27 ശതമാനവും ഗിരിവര്‍ഗക്കാരാണ്.
ഒരു ദശകം നീണ്ട ജാര്‍ഖണ്ഡ് പ്രക്ഷോഭത്തിനൊടുവിലാണ് ബിഹാറിലെ ഗിരിവര്‍ഗ- പിന്നോക്ക ജില്ലകള്‍ ഉള്‍പ്പെടുത്തി പുതിയ സംസ്ഥാനം രൂപീകൃതമായത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications