കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്കുമാറിനെ വീരപ്പന്‍ മോചിപ്പിച്ചു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കന്നട നടന്‍ രാജ്കുമാര്‍ മോചിതനായെന്ന് നവംബര്‍ 15 ബുധനാഴ്ച തമിഴ്നാട് മുഖ്യമന്ത്രി കെ.കരുണാനിധി അറിയിച്ചു.

വീരപ്പനുമായി ചര്‍ച്ച നടത്തിയ നെടുമാരനോടൊപ്പമാണ് രാജ്കുമാര്‍ കാട്ടില്‍ നിന്ന് പുറത്തേക്കു വന്നത്. രാജ്കുമാര്‍ ഈറോഡിനടുത്തെത്തിയിട്ടുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

രാജ്കുമാറിന്റെ ഭാര്യ പര്‍വതമ്മ ചെന്നൈയിലേക്കും മക്കള്‍ ഈറോഡിലേക്കും തിരിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെത്തുന്നതിനു മുമ്പായി രാജ്കുമാര്‍ എം.എം.ഹില്‍സിലെ മാല മഹാദേശ്വര ക്ഷേത്രം സന്ദര്‍ശിക്കും.

109 ദിവസം കാട്ടില്‍ ബന്ദിയാക്കി വെച്ചതിനു ശേഷമാണ് വീരപ്പന്‍ രാജ്കുമാറിനെ മോചിപ്പിക്കുന്നത്.

നേരത്തെ വീരപ്പന്‍ രാജ്കുമാറിനെ മോചിപ്പിച്ചുവെന്ന വിവരം കന്നട നടന്‍ അംബരീഷ് അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X