കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
സോണിയാ ഗാന്ധി വീണ്ടും കോണ്‍ഗ്രസ് പ്രസിഡന്റ്
ദില്ലി: കോണ്‍ഗ്രസ് പാര്‍ട്ടി പ്രസിഡന്റായി സോണിയാ ഗാന്ധി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നവംബര്‍ 15 ബുധനാഴ്ച വോട്ടെണ്ണിയപ്പോള്‍ 7346 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സോണിയ വിജയിച്ചു. ഇനി മൂന്നു വര്‍ഷത്തേയ്ക്ക് സോണിയ ആയിരിക്കും കോണ്‍ഗ്രസ് പ്രസിഡന്റ്.
നവംബര്‍ 12 ഞായറാഴ്ച നടന്ന വോട്ടെടുപ്പിന്റെ വോട്ടെണ്ണല്‍ ബുധനാഴ്ചയാണ് നടന്നത്. ആകെ സാധുവായ 7542 വോട്ടുകളില്‍ സോണിയയ്ക്ക് അനുകൂലമായി 7448 വോട്ട് കിട്ടി. എതിരാളി ജിതേന്ദ്ര പ്രസാദയ്ക്ക് 94 വോട്ടെ നേടാനായുള്ളൂ. 229 വോട്ടുകള്‍ അസാധുവായി.
സെന്‍ട്രല്‍ ഇലക്ഷന് അതോറിറ്റി ചെയര്മാന് റാം നവാസ് മിര്‍ധ സോണിയ തിരഞ്ഞെടുക്കപ്പെട്ടതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
Comments
Story first published: Wednesday, November 15, 2000, 5:30 [IST]