പീഡനത്തിരയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി
കൊച്ചി: കോതമംഗലം പുന്നേക്കാട് പെണ്‍വാണിഭക്കേസില്‍ പീഡനത്തിരയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ഏതാനും രേഖകളില്‍ ഒപ്പീടിക്കാന്‍ ശ്രമിച്ചതിന് അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
പെണ്‍വാണിഭക്കേസില്‍ നേരത്തെ അറസ്റ് ചെയ്യപ്പെട്ട എം.എം.ജോസ്, വര്‍ഗീസ് കുട്ടി, ഏലിയാമ്മ എന്നിവര്‍ക്കെതിരെയും തിരുവനന്തപുരം സ്വദേശികളെന്ന് കരുതുന്ന രണ്ട് പേര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്.
പെണ്‍കുട്ടി മാത്രം വീട്ടിലുള്ളപ്പോള്‍ പകല്‍ സമയത്താണ് സംഭവം നടന്നത്. തിരുവനന്തപുരം സ്വദേശികളായ രണ്ട് പേര്‍ തങ്ങള്‍ പൊലീസുകാരാണെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെക്കൊണ്ട് രേഖകളില്‍ ഒപ്പിടിക്കാന്‍ ശ്രമം നടത്തിയത്. എന്നാല്‍ മാതാപിതാക്കള്‍ വീട്ടിലില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടി ഒപ്പിടാന്‍ വിസമ്മതിച്ചു.
ഇതേത്തുടര്‍ന്ന് ഭീഷണി മുഴക്കിയ ശേഷം സംഘം മടങ്ങി. ഈ സമയം ജോസും വര്‍ഗീസ്കുട്ടിയും ഏലിയാമ്മയും വീടിന് പുറത്ത് കാത്തുനില്പുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞു.












Click it and Unblock the Notifications